ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. വാണിജ്യ ഉപയോഗത്തിന് പുറമെ ഗാര്‍ഹിക പാചകവാതകത്തിനും ക്ഷാമം ഉയരുന്നതായി റിപോര്‍ട്ടുകള്‍. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ പാചകവാതക വിലയില്‍ വലിയ വര്‍ധനവിന് സാധ്യതയുണ്ടെന്നാണ് സൂചന.
ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 40 മുതല്‍ 50 രൂപ വരെ വര്‍ധന വരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. അതോടൊപ്പം പെട്രോള്‍, ഡീസല്‍ വിലകളും ഗണ്യമായി ഉയരും.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് എണ്ണക്കമ്പനികളെ നിരക്ക് കൂട്ടാന്‍ പ്രേരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് വില വര്‍ധന ഒഴിവാക്കിയ കമ്പനികള്‍ക്ക് ആ കാലയളവില്‍ വലിയ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു. അത് പരിഹരിക്കാനായി ഇപ്പോള്‍ ഒറ്റയടിക്ക് വില കൂട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സൂചനകള്‍
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ