മുളിയാർ : ബോവിക്കാനം അഖിൽ ജനകീയ വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനാ കളരി 2026 ഉദ്ഘാടനം ചെയ്തു .തുടർന്ന് ബലകൃഷ്ണൻ ചെർക്കളയുടെ ലാമിഡാറ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി. കെ. എസ്. ടി. എ മുൻ ജില്ല സെക്രട്ടറിയും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമായ കെ. വി. ഗോവിന്ദൻ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. കുട്ടിയാനം മുഹമ്മദ് കുഞ്ഞി, രവീന്ദ്രൻ പാടി , ഇ.സി. കണ്ണൻ, കെ.വി. ജനാർദ്ദനൻ, കെ.കെ. കൃഷ്ണൻ, കെ.സൗദാമിനി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വായനശാല പ്രസിഡണ്ട് കെ.ദാമോദരൻ അദ്ധ്യക്ഷതവഹിച്ചു. ട്രഷറർ എം.പി. രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ