ചെന്നൈ: ആരാധകരുടെ ഇളയദളപതി തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ശനിയാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം നാലു ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിന് അല്‍പ്പം മുമ്പ് അവസാനമാവുകയായിരുന്നു. കോണ്‍ഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ എന്നീ കക്ഷികളുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് ടിവികെയ്ക്ക് ഭരണത്തിലെത്താന്‍വേണ്ട കേവല ഭൂരിപക്ഷമായത്.
കേവലഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ ആവശ്യമാണെന്നിരിക്കെ, വിജയ്യുടെ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് 108 സീറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂരിപക്ഷം തെളിയിക്കാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ ആര്‍ വി അര്‍ലേക്കര്‍ നിലപാടെടുത്തതോടെയാണ് സഖ്യ ചര്‍ച്ചകള്‍ സജീവമായത്. അവസാന നിമിഷം നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് (5 സീറ്റുകള്‍), വിസികെ (2), സിപിഐഎം (2), സിപിഐ (2), എഎംഎംകെ (1), മുസ്ലിം ലീഗ് (1) എന്നീ പാര്‍ട്ടികളുടെ പിന്തുണ കൂടി വിജയ്ക്ക് ലഭിച്ചു. അദ്ദേഹത്തിനിപ്പോള്‍ 121 എംഎല്‍എമാരുടെ പിന്തുണയുണ്ട്. തനിക്ക് 118-ലധികം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വിജയ് ഗവര്‍ണറെ കണ്ട് ബോധിപ്പിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ