കാസർഗോഡ്: മാറ്റം ആഗ്രഹിച്ചാൽ അത് മാറ്റിയ ചരിത്രമാണ് കേരളത്തിനുള്ളതെന്നും, ഇത്തവണ കാസർഗോഡ് മണ്ഡലത്തിൽ ജനമനസ്സുകൾ ആഗ്രഹിക്കുന്ന ആ വലിയ മാറ്റം അട്ടിമറി വിജയത്തിലൂടെ യാഥാർത്ഥ്യമാകുമെന്നും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ പറഞ്ഞു. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാനവാസ് പാതൂരിന്റെ വരവോടെ മണ്ഡലത്തിൽ പുതിയൊരു രാഷ്ട്രീയ ചരിത്രം കുറിക്കപ്പെടുകയാണ്.
"മാറ്റം ആഗ്രഹിക്കുന്ന ജനമനസ്സുകൾ കാസർകോടിന്റെ കരുത്താണ്. വികസന മുരടിപ്പിനെതിരെ വോട്ട് രേഖപ്പെടുത്താൻ ജനങ്ങൾ കാത്തിരിക്കുന്നു. ഇത്തവണ കാസർഗോഡ് ഒരു അട്ടിമറി വിജയത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്. മാറ്റത്തിന് വേണ്ടി നിൽക്കുന്ന ജനങ്ങൾക്കൊപ്പം എൽ.ഡി.എഫ് സർക്കാരിന്റെ വികസന നയങ്ങളും ഷാനവാസ് പാതൂരിന്റെ ജനകീയതയും ചേരുമ്പോൾ കാസർഗോഡ് മണ്ഡലം പുതിയൊരു ദിശയിലേക്ക് മാറും," എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ