ന്യൂഡല്‍ഹി: ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉടന്‍ നടപ്പിലാക്കണമെന്ന ആവശ്യം ഉയര്‍ത്തിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയില്‍ വരുന്നത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും ഉജ്ജല്‍ ഭുയാനും ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുക. നിലവില്‍ സെന്‍സസിനും മണ്ഡല പുനര്‍നിര്‍ണ്ണയത്തിനും ശേഷമേ സംവരണം നടപ്പിലാക്കാവൂ എന്ന വ്യവസ്ഥ ഒഴിവാക്കി നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
അതേസമയം, 2029ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പായി വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ഭേദഗതി ബില്ല് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം ശക്തമാക്കുന്നതിനിടെയാണ് സുപ്രിംകോടതിയുടെ ഇടപെടല്‍ ശ്രദ്ധേയമാകുന്നത്. ഏപ്രില്‍ 16ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ