മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സിആര്‍പിഎഫ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സിആര്‍പിഎഫ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ബിഷ്ണുപൂരില്‍ ബിഎസ്എഫ് ജവാന്റെ മക്കളുടെ മരണത്തിന് പിന്നാലെയാണ് വ്യാപക സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ 30-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പിന്നാലെ, ജനക്കൂട്ടം സിആര്‍പിഎഫ് ക്യാമ്പിലേക്ക് ഇരച്ചുകയറി. കുട്ടികള്‍ കൊല്ലപ്പെട്ട കേസ് എന്‍ഐഎക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയുണ്ടായ ബോംബാക്രമണത്തിലാണ് മണിപ്പൂരില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടത്. മൊയ്‌രാങ് ട്രോങ്‌ലോബിയിലെ ജനവാസ മേഖലയിലാണ് സംഭവം. അക്രമികള്‍ തൊടുത്തുവിട്ട ബോംബ് വീടിന് മുകളില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ച് വയസ്സുകാരനും ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ കുക്കി വിഘടനവാദികളാണെന്നാണ് പ്രാഥമിക നിഗമനം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ