വോയ്‌സ് കോളും എസ്എംഎസും മാത്രം ഉള്‍പ്പെടുത്തിയ പ്ലാനുകള്‍ നിര്‍ബന്ധം; ടെലികോം കമ്പനികള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ട്രായ്
കോഴിക്കോട്: കുറഞ്ഞ നിരക്കില്‍ വോയ്‌സ് കോള്‍, എസ്എംഎസ് സേവനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ മൊബൈല്‍ റീചാര്‍ജ് പ്ലാനുകള്‍ രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ നിര്‍ബന്ധമായും നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉത്തരവിട്ടു. ഡാറ്റ സേവനങ്ങള്‍ ആവശ്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം. നിലവില്‍ ഡാറ്റ ഉള്‍പ്പെടുത്തിയ പ്ലാനുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ വോയ്‌സ് ഒണ്‍ലി പ്ലാനുകള്‍ ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക ലാഭം ലഭിക്കുമെന്ന് ട്രായ് വ്യക്തമാക്കി. 2012ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് നടപടി നടപ്പിലാക്കിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ