പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റ്:ചട്ടലംഘനമില്ലെന്ന് കലക്ടർ; നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ്
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ എൽഡിഎഫിന്റെ വിവാദ അനൗൺസ്‌മെന്റിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടില്ലെന്ന് ജില്ലാ കലക്ടർ. സ്ഥാനാർഥിയുടെ പേരോ മറ്റ് ഔദ്യോഗിക വിവരങ്ങളോ നേരിട്ട് പരാമർശിക്കാത്തതിനാൽ ഇത് വിഭാഗീയമായ ഒന്നാണെന്ന് പറയാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വരണാധികാരി നിയോഗിച്ച ഫ്ലയിങ് സ്ക്വാഡ് അനൗൺസ്‌മെന്റ് വീഡിയോയും സ്ഥാനാർഥിയുടെ വിശദീകരണവും പരിശോധിച്ച ശേഷമാണ് ഇത്തരമൊരു കണ്ടെത്തലിൽ എത്തിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ