സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് ഉയരുന്നു; എട്ടിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂടിനൊപ്പം അള്‍ട്രാവയലറ്റ് (യുവി) വികിരണതോത് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിലെ എട്ടിടങ്ങളില്‍ അതീവ ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ചങ്ങനാശ്ശേരി, മൂന്നാര്‍, കളമശ്ശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. അള്‍ട്രാവയലറ്റ് സൂചിക എട്ടു മുതല്‍ പത്തു വരെയായാല്‍ അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ