കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈക്ക് സീറ്റില്ല. ബിജെപി മത്സരിക്കുന്ന 27 സീറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 234 സീറ്റുകളുള്ള നിയമസഭയില്‍ ബിജെപി 27 സീറ്റിലെയും സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി എൽ.മുരുകൻ അവിനാശിയിലും, സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സത്തൂരിലും, മുൻ ഗവർണർ തമിഴിസൈ സൌന്ദർരാജൻ മൈലാപ്പൂരിലും മത്സരിക്കും.
കോയമ്പത്തൂർ സീറ്റ് വേണമെന്ന് അണ്ണാമലൈ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സീറ്റ് വിട്ടുനൽകാൻ വാനതി ശ്രീനിവാസനും തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് പാർട്ടിക്കുള്ളിൽ ചർച്ചകൾ നടത്താനാണ് അണ്ണാമലൈയുടെ നീക്കം. അതേസമയം, തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‍യുടെ നാമനിർദേശ പത്രികയിൽ പിഴവ് കണ്ടെത്തി. വിജയ്‍യുടെ പെരമ്പൂരിലെയും തിരുച്ചിറപ്പള്ളി ഈസ്റ്റിലെയും പത്രികകളിലാണ് വ്യത്യാസം കണ്ടത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ