തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ഗുരുതര അപകടങ്ങള്‍ക്ക് ഇടയാക്കാവുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി.
മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ഭീഷണിയാവുന്ന ഇടിമിന്നല്‍ വൈദ്യുത ആശയവിനിമയ ശൃംഖലകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കാനിടയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കാര്‍മേഘം രൂപപ്പെടുന്ന സമയത്ത് തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും, ഇടിമിന്നല്‍ ദൃശ്യമാകാത്ത സാഹചര്യങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ