ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹരജികള്‍ സുപ്രിംകോടതി നാളെ പരിഗണിക്കും. വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഏതുപക്ഷത്താണെന്ന് ഉടന്‍ വ്യക്തമാകും. സുപ്രിംകോടതിയുടെ ഒമ്പതംഗ ബെഞ്ചില്‍ ചൊവ്വാഴ്ച വാദമാരംഭിക്കുമ്പോള്‍ യുവതീപ്രവേശത്തെ എതിര്‍ക്കുന്നവരുടെ അഭിഭാഷകര്‍ ജഡ്ജിമാരുടെ വലതുഭാഗത്തായി പരാതിക്കാരുടെ സ്ഥാനത്ത് നിലയുറപ്പിക്കും. ദേവസ്വം ബോര്‍ഡും അതിനൊപ്പമുണ്ടാകും. ശബരിമല യുവതി പ്രവേശനം എതിര്‍ക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ മൂന്നു ദിവസം കേള്‍ക്കുക.
വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനുമുന്‍പാകെ ഏഴുമുതല്‍ ഒമ്പതുവരെ നടക്കും. ഏപ്രില്‍ 14,15,16 തീയതികളാണ് യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം. കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയില്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. ബെഞ്ചില്‍ ജസ്റ്റിസ് ബി വി നാഗരത്നയാണ് ഏക വനിതാ അംഗം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ