തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഒമ്പത് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നേരത്തെ ഏഴ് ജില്ലകളിലായിരുന്നു മഴ സാധ്യത പ്രവചിച്ചിരുന്നത്. മഴ സാധ്യതയുള്ള ഒമ്പത് ജില്ലകളിലും ഗ്രീന്‍ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
16.5 മില്ലി മീറ്റര്‍ മുതല്‍ 64.5 മില്ലി മീറ്റര്‍ വരെയുള്ള മഴയാണ് ഗ്രീന്‍ അലര്‍ട്ട് കൊണ്ട് അര്‍ഥമാക്കുന്നത്. അതേസമയം തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയില്ല. അതേസമയം, കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മല്‍സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ