ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വാണിജ്യ സിലിണ്ടറുകൾക്ക് മുൻഗണന നൽകിയെങ്കിലും വിവിധ സർവകലാശാല കാന്റീനുകളിൽ സിലിണ്ടറുകൾ കിട്ടാനില്ലെന്ന് പരാതി. വിതരണം വേഗത്തിൽ ആക്കിയില്ലെങ്കിൽ കൂടുതൽ പ്രതിസന്ധിയാകുമെന്ന് ആശങ്ക അറിയിച്ച് പോണ്ടിച്ചേരി ഡൽഹി സർവകലാശാല അധികൃതർ.
മെട്രോ സിറ്റികളിൽ പ്രവർത്തനരഹിതമായ ഹോട്ടലുകൾ ഇതുവരെയും തുറന്നു പ്രവർത്തിക്കാൻ ആയിട്ടില്ല. ആഗോളതലത്തിൽ ക്രൂഡോയിലിന് വില വർധിച്ചതോടെ സ്വകാര്യ കമ്പനികൾ പെട്രോൾ ഡീസൽ എന്നിവയ്ക്ക് വില കൂട്ടിയതും ആശങ്കക്കിടയാക്കിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ