"
ന്യൂ ഡൽഹി: വനിതാ സംവരണ ബിൽ പാസാകുന്നതോടെ രാജ്യത്തെ ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. പാർലമെന്റിൽ ചർച്ച ചെയ്യുന്നതിന് മുന്നോടിയായി കരട് ബില്ലിന്റെ പകർപ്പ് എംപിമാർക്ക് കൈമാറി. ബില്ലിലെ നിർദേശങ്ങൾ പ്രകാരം സംസ്ഥാനങ്ങളിൽ നിന്ന് 815 സീറ്റുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്ന് 35 സീറ്റുകളുമാണ് വർധിപ്പിക്കുക. നിലവിൽ 543 സീറ്റുകളാണ് ലോക്സഭയിലുള്ളത്.
മണ്ഡല പുനർവിഭജനത്തിനായി പ്രത്യേക ഡീലിമിറ്റേഷൻ കമ്മിറ്റിയെ രൂപീകരിക്കുമെന്നും കരട് ബില്ലിൽ വ്യക്തമാക്കുന്നുണ്ട്. ഏപ്രിൽ 16, 17, 18 തീയതികളിൽ വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ പാർലമെന്റിൽ നടക്കും. മൂന്ന് ദിവസം നീളുന്ന ഈ ചർച്ചകൾക്ക് ശേഷമായിരിക്കും ബിൽ പാസാക്കുന്ന നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ