പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33% സംവരണം; സീറ്റുകൾ വർധിപ്പിക്കുന്ന ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
ന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനുള്ള വനിതാസംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം.
ഏപ്രിൽ 16 മുതൽ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ തുടർഘട്ടത്തിൽ ‘നാരീശക്തി വന്ദൻ അഭിയാൻ’ ഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിക്കും. മണ്ഡല പുനർനിർണയ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള മറ്റൊരു ബില്ലും ഇതോടൊപ്പം അവതരിപ്പിക്കാനാണ് നീക്കം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ