ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

അണങ്കൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

കാസര്‍കോട് സ്വകാര്യബസ് നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു. മൂന്നു യാത്രക്കാര്‍ക്ക് പരിക്ക്. തിങ്കളാഴ്ച്ച രാവിലെ 9.15 ഓടെ അണങ്കൂര്‍ സ്‌ക്കൗട്ട് ഭവന് സമീപത്തെ ദേശീയപാതയിലാണ് അപകടം. കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കൃതിക ബസാണ് അപകടത്തില്‍പ്പെട്ടത്. ബി.സി റോഡില്‍ ഉദ്യോഗസ്ഥരെ ഇറക്കിയ ശേഷം മറ്റൊരു ബസിനെ മറികടക്കാനായി അമിത വേഗതിയിലോടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഡ്രൈവറും കണ്ടക്ടറുമടക്കം ആകെ ഏഴുപേരാണ് ബസില്‍ ഉണ്ടായിരുന്നത്.

രാജ്യത്തിന്റെ സ്വത്ത് കോൺ​ഗ്രസ് മുസ്ലീങ്ങൾക്ക് നൽകുമെന്ന പ്രസ്താവന; മോദിക്കെതിരെ പരാതി നൽകാൻ കോൺ​ഗ്രസ്

ദില്ലി: പ്രധാനമന്ത്രിയുടെ ഹിന്ദു-മുസ്ലിം പരാമർശത്തിൽ പരാതി നൽകാൻ കോൺഗ്രസ്. രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്ലിംങ്ങൾക്ക് നൽകും എന്ന പ്രസ്താവനയിലാണ് പരാതി നൽകുക. കോൺഗ്രസ് ആദ്യ പരിഗണന നൽകിയത് മുസ്ലിങ്ങൾക്കെന്ന് മോദി ഇന്നലെ രാജസ്ഥാനിലെ റാലിയിൽ പറഞ്ഞിരുന്നു. കൂടൂതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറിയവർക്കും കോൺഗ്രസ് രാജ്യത്തിന്റെ സ്വത്ത് നൽകുമെന്നും മോദി ആരോപിച്ചു. ആദ്യ ഘട്ടത്തിലെ തിരിച്ചടി മനസ്സിലാക്കി മോദി വർഗ്ഗീയ കാർഡ് ഇറക്കുന്നു എന്ന് കോൺഗ്രസ് പ്രതികരിച്ചു. സിഎഎ റദ്ദാക്കും എന്ന കോൺഗ്രസ് വാഗ്ദാനം ഉത്തരേന്ത്യയിൽ ശക്തമായി ഉന്നയിക്കാനും ഇതിനിടെ ബിജെപി നിർദ്ദേശം നൽകി.

കാസർകോട്ടെ മത്സ്യ വ്യവസായി അമീർ മാർക്കറ്റ് മരണപ്പെട്ടു

കാസറഗോഡ്: പ്രമുഖ മത്സ്യ വ്യവസായിയും പൗര പ്രമുഖനും സജീവ സുന്നി പ്രവർത്തകനും പ്രാദേശിക കമ്മ്യൂണിസ്റ്റ് നേതാവുമായ അമീർ മാർക്കറ്റ് (66) മരണപ്പെട്ടു ആരോഗ്യ പ്രശ്നങ്ങളാൽ കാസർകോട്ടെ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. മക്കൾ ഷാനവാസ്‌, പരേതനായ റഹ്മാസ്, പരേതയായ സൈനാസ് മുംതാസ്, ലൈലാസ്, ബൽകീസ്, നർഗീസ്. മരുമക്കൾ  സിദ്ദിഖ് ചേരങ്കൈ കരീം ബദിയടുക്കാ, സമദ് ചേരങ്കൈ, മരുമകൾ താഹിറ പൊവ്വൽ

കെഎസ്ആർടിസി ജീവനക്കാർക്കെതിരെ വീണ്ടും നടപടി; 97 പേർക്ക് സസ്പെൻഷൻ, 40 പേരുടെ ജോലി പോയി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലി ചെയ്ത ജീവനക്കാർക്കെതിരെ വീണ്ടും നടപടി. 97 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. കൂടാതെ 40 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ മാസം മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടർന്ന് 100 ജീവനക്കാർക്കെതിരെ ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ്കുമാർ നടപടി സ്വീകരിച്ചിരുന്നു.  74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെ സർവീസിൽ നിന്നും നീക്കി. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലായിരുന്നു നടപടി. 49 ഡ്രൈവർമാരും പരിശോധനയിൽ കുടുങ്ങി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് വിവിധ യൂണിറ്റുകളിൽ പരിശോധന നടന്നത്.   ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂവെന്ന ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്ര...

മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ചാ ശ്രമം; പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി

കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ച നടന്നതായി സൂചന. ഐല മൈതാനത്തിന് സമീപത്തുള്ള ഓഫീസിന്റെ മൂന്നു വാതിലുകളുടെയും പൂട്ട് തകര്‍ത്ത് വാതില്‍ തുറന്ന നിലയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി നാരായണ നായ്ക് ഞായറാഴ്ച രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മോഷണ ശ്രമം ശ്രദ്ധയില്‍ പെട്ടത്. സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് ഓഫീസിലെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഫയലുകളോ, മറ്റു രേഖകളോ നഷ്ടമായിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

പൊ​ലീ​സ് പി​ന്തു​ട​ര്‍ന്ന​തി​നെ തു​ട​ര്‍ന്ന് കാ​ര്‍ മ​റി​ഞ്ഞ് വി​ദ്യാ​ര്‍ഥി മ​രി​ച്ചസംഭവം ; ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​വ് ഹൈ​കോ​ട​തി​യി​ല്‍

കുമ്പള : പൊ​ലീ​സ് പി​ന്തു​ട​ര്‍ന്ന​തി​നെ തു​ട​ര്‍ന്ന് കാ​ര്‍ മ​റി​ഞ്ഞ് വി​ദ്യാ​ര്‍ഥി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​വ് ഹൈ​കോ​ട​തി​യി​ല്‍ ഹ​ര​ജി ന​ല്‍കി. അം​ഗ​ഡി​മൊ​ഗ​ര്‍ ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍ഥി​യാ​യ മു​ഹ​മ്മ​ദ് ഫ​ര്‍ഹാ​സ് മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് മാ​താ​വ് സ​ഫി​യ ന​ഷ്ട​പ​രി​ഹാ​രം തേ​ടി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ന്‍ സ​ര്‍ക്കാ​റി​ന്റെ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ര്‍ഷം ആ​ഗ​സ്ത് 25നാ​ണ് സം​ഭ​വം. സ്‌​കൂ​ളി​ലെ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ മു​ഹ​മ്മ​ദ് ഫ​ര്‍ഹാ​സും മൂ​ന്ന് സ​ഹ​പാ​ഠി​ക​ളും ജു​മു​അ പ്രാ​ര്‍ഥ​ന​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കാ​റി​ല്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. പൊ​ലീ​സ് വി​ടാ​തെ കാ​റി​നെ പി​ന്തു​ട​രു​ക​യാ​ണു​ണ്ടാ​യ​ത്. പൊ​ലീ​സ് പി​ന്നാ​ലെ​യു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യും പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ മു​ഹ​മ്മ​ദ് ഫ​ര്‍ഹാ​സ് മ​രി​ച്ചു​വെ​ന്ന് ഹ​ര​ജി​യി​ല്‍ പ​റ​...

ബി.അബ്ദുല്ല ബാലനടു ക്കം നിര്യാതനായി

  ബോവിക്കാനം : മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ അംഗം ബാലനടുക്ക ത്തെ ബി.അബ്ദുല്ല  ( 77 വയസ്സ്) നിര്യാത നായി. പരേതരായ സുലൈ മാൻ ബീഫാത്തിമ എന്നിവരുടെ മകനാണ്. മറിയയാണ് ഭാര്യ. അഷ്റഫ്, നാസർ, ജാഫർ സൈഫ് , സക്കീന മക്കളാണ്. മരുമക്കൾ: താഹിറ, റുഖിയ, മിസ്രിയ, ഹുസൈൻ. സഹോദങ്ങൾ: പരേതരായ മുഹമ്മദ്, ആമിന. ശനിയാഴ്ച 4 മണിയോടെ ബോവിക്കാനം ജുമാ മസ്ജിദിൽഖബറടക്കും.