ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ആര്‍സി ബുക്കും ലൈസൻസുകളും കിട്ടും; അടുത്ത ആഴ്ച മുതല്‍ വിതരണം

തിരുവനന്തപുരം: മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസൻസ് വിതരണം വീണ്ടും തുടങ്ങും. ആര്‍സി ബുക്ക്- ലൈസൻസ് പ്രിന്‍റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്‍റിംഗ് നിര്‍ത്തിവച്ചതോടെയാണ് ആര്‍സി ബുക്ക്- ലൈസൻസ് വിതരണം മുടങ്ങിയത്. മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ഇതോടെ ആര്‍സി ബുക്കോ ലൈസൻസോ കിട്ടാതെ വലഞ്ഞത്.  അടുത്ത ആഴ്ച മുതല്‍ ആര്‍സിബുക്ക്- ലൈസൻസ് വിതരണം നടക്കുമെന്നാണ് വിവരം. വിതരണത്തിനായി 25,000 രേഖകൾ ഇതിനോടകം അച്ചടിച്ചു കഴിഞ്ഞു. അതേസമയം പോസ്റ്റൽ വഴിയുള്ള  വിതരണത്തിൽ തീരുമാനം ഇനിയുമായിട്ടില്ല.  ഇക്കാര്യത്തില്‍ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന. രേഖകള്‍ ആര്‍ടിഒ ഓഫീസുകളിൽ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് നിലവിലെ തീരുമാനം. കോടികളുടെ കുടിശിക വന്നതിനെ തുടർന്നാണ് കരാറുകാരൻ അച്ചടി നിർത്തിവച്ചത്. കരാറുകാർക്ക് 9 കോടി നൽകാൻ ഇന്നലെ ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. മൂന്ന് ലക്ഷം രേഖകൾ അച്ചടിക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും പണം ലഭിച്ച ഉടൻ അച്ചടി ആരംഭിക്കുമെന്നും കരാറുകാർ അറിയിച്ചിട്ടുണ്ട്. വിദേശത്തേക്ക് പോകുന്നവർക്കുൾപ്പെടെ കുറച്ച് ലൈസൻസ് മാത്രമാണ് നിലവിൽ അച്ചടിക്കുന്നത്...

സിഎഎ വിരുദ്ധ നിലപാട്: സിപിഎം റാലി ഇന്ന് കാഞ്ഞങ്ങാട്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം റാലി ഇന്ന് കാഞ്ഞങ്ങാട് നടക്കും. അലാമിപ്പള്ളിയിലെ മൈതാനത്ത്‌ വൈകിട്ട്‌ ഏഴിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. റാലിയിലേക്ക് സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. നാളെ കണ്ണൂരിലും 25ന്‌ മലപ്പുറത്തും 27ന്‌ കൊല്ലത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ സിഎഎ വിഷയത്തില്‍ പാര്‍ലമെന്റിലെ ഇടപെടലുകളും സുപ്രീം കോടതിയില്‍ നടത്തുന്ന നിയമപോരാട്ടവും എടുത്തു പറഞ്ഞ് വോട്ടര്‍മാരെ സമീപിക്കാന്‍ മുസ്ലീം ലീഗ് നേതൃത്വം തീരുമാനിച്ചു. സിഎഎക്കെതിരെ മലപ്പുറമുള്‍പ്പെടെയുള്ള അഞ്ച് ജില്ലകളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബഹുജനറാലികള്‍ സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ലീഗീന്‍റെ നീക്കം. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് സിപിഎം റാലികള്‍ സംഘടിപ്പിക്കുന്നതെന്ന വിലയിരുത്തതിലാണ് ലീഗ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാര്‍ലമെന്‍റിനകത്തും പുറത്തും ശക്തമായ നിലപാടെടുത്തത് ഇടതുപക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നി...

ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

മഞ്ചേശ്വരം: ഹൊസങ്കടി അംഗടിപദവില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. അംഗടിപദവിലെ അശോകന്‍ കലാവതി ദമ്പതികളുടെ മകന്‍ പ്രജലാണ് (19) മരിച്ചത്. ബൈക്ക് വര്‍ക്ഷോപ്പ് ജീവനക്കാരനായ പ്രജലിന് വര്‍ക്ഷോപ്പിലേക്കുള്ള സര്‍വ്വീസ് വയറില്‍ നിന്നുമാണ് ഷോക്കേറ്റത്. ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മംഗല്‍പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

പെരുമാറ്റ ചട്ടലംഘനം: മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമടക്കം 3 പേർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെരെ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ എംപിയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്യുന്നുവെന്നാണ് പരാതിയിലെ ആരോപണം. സംസ്ഥാന സർക്കാരിന്റെ പൊതു ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് പ്രിന്റ് ചെയ്ത മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗമാണ് വീട് കയറി വിതരണം ചെയ്യുന്നത്. 16 പേജുള്ള പുസ്തകം എല്ലാ വീടുകളിലും വിതരണം ചെയ്യുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് പ്രസംഗം പ്രിൻറ് ചെയ്യുന്നതിന് വേണ്ടി സർക്കാർ ചിലവഴിച്ചത്. മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു. 

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും കൂടി. വ്യാഴാഴ്ച പീക്ക് ടൈമിലെ ആവശ്യകത 5150 മെഗാവാട്ടില്‍ എത്തി. ഇതോടെ ഇതുവരെയുള്ള പീക്ക് ടൈമിലെ ആവശ്യകത സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. വേനല്‍ കനക്കുന്നതിന് അനുസരിച്ച് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിവരുന്നത് വലിയ രീതിയിലുള്ള പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ നയിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇക്കുറി വേനലിന്റെ തുടക്കത്തില്‍ തന്നെ വൈദ്യുത ഉപയോഗം വളരെയധികം കൂടിയിരുന്നു. എയര്‍ കണ്ടീഷ്ണര്‍ ഉപയോഗം കൂടുന്നതാണ് ഇതില്‍ വലിയ പങ്ക് വഹിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ വേനല്‍ കടുക്കുന്നതിന് അനുസരിച്ച് വൈദ്യുത ഉപയോഗം പിന്നെയും കൂടുമെന്നത് നേരത്തെ വ്യക്തമായിരുന്നു. സ്ഥിതിഗതികള്‍ ഇങ്ങനെ പോയാല്‍ സംസ്ഥാനം പ്രതിസന്ധി നേരിടുമെന്നും കെഎസ്ഇബി സൂചന നല്‍കിയിട്ടുള്ളതാണ്. കഴിഞ്ഞയാഴ്ച വൈദ്യുത പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗവും ചേര്‍ന്നിരുന്നു. പല സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി കെഎസ്ഇബിക്ക് കിട്ടാനുള്ള കുടിശിക തീര്‍ത്തുകിട്ടുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ...

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തൃശ്ശൂര്‍: നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവര്‍ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമര്‍ശത്തിനെതിരെയാണ് കേസെടുത്തത്. തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാള്‍ക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകള്‍. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്റെ അഭിപ്രാ...

വേനലില്‍ ആശ്വാസമാവാന്‍ വേനല്‍മഴയെത്തുന്നു; ഇന്ന് 4 ജില്ലയൊഴികെ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ ആശ്വസമായി വേനല്‍ മഴയെത്തുന്നു. ഇന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 23ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.