മഞ്ചേശ്വരം: ഹൊസങ്കടി അംഗടിപദവില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. അംഗടിപദവിലെ അശോകന്‍ കലാവതി ദമ്പതികളുടെ മകന്‍ പ്രജലാണ് (19) മരിച്ചത്. ബൈക്ക് വര്‍ക്ഷോപ്പ് ജീവനക്കാരനായ പ്രജലിന് വര്‍ക്ഷോപ്പിലേക്കുള്ള സര്‍വ്വീസ് വയറില്‍ നിന്നുമാണ് ഷോക്കേറ്റത്.
ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മംഗല്‍പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ