ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

അവാര്‍ഡില്‍ തിളങ്ങി കാസര്‍കോടിന്റെ ‘മജിസ്‌ട്രേറ്റ്, മികച്ച സ്വഭാവ നടനായി പി.പി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍

കാസര്‍കോട്: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും സ്വന്തമാക്കി പടന്നയിലെ പി.പി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍. ‘ന്നാ താന്‍ കേസ് കൊട് ‘ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് നേടിയാണ് പൊതുപ്രവര്‍ത്തകനും പടന്ന ഗ്രാമ പഞ്ചായത്ത് അംഗവും കൂടിയായ മാസ്റ്റര്‍ കാസര്‍കോടിന് വീണ്ടും അഭിമാനമായത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘…ന്നാ താന്‍ കേസ് കൊട്..’ ഇതില്‍ ഹോസ്ദുര്‍ഗ്ഗ് കോടതിയിലെ മജിസ്‌ട്രേറ്റായാണ് ശ്രദ്ധനേടിയത്. തെരുവുകളിലും ക്ലബുകളിലും മാത്രം നാടകം കളിച്ച് പരിചയമുള്ള മാസ്റ്ററെ സിനിമയിലെത്തിച്ചത് നടന്‍ ഉണ്ണി രാജയാണ്. പതിനെട്ടാം വയസു മുതല്‍ നാടകം അഭിനയിച്ചു വരുന്ന കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ തടിയന്‍ കൊവ്വല്‍ മനീഷ തീയേറ്റേഴ്‌സ് തെരുവ് നാടകങ്ങളിലൂടെയാണ് സജീവമായത്. എകെജി കലാവേദി, മാണിയാട്ട് കോറസ് കലാസമിതി തുടങ്ങിയ ടീമിന്റെ ഒപ്പവും നാടകം അഭിനയിച്ചിരുന്നു. ജീവിതത്തിലും സരസനും ജനകീയനുമാണ് നാട്ടുകാരുടെ പ്രിയപ്പെട്ട ഹിന്ദി മാഷ്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടൻ മമ്മൂട്ടി;മികച്ച നടി വിന്‍സി അലോഷ്യസ്

      2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിയായി വിൻസി അലോഷ്യസിനെ തിരഞ്ഞെടുത്തു. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്. ന്നാ താൻ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പൻ എന്ന ചിത്രത്തിലൂടെ അലൻസിയറും പ്രത്യേക ജൂറി പരാമർശം നേടി. നൻപകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. സി.എസ്.വെങ്കിടേശ്വരന്‍ പുരസ്കാരത്തിന് അർഹനായി. മികച്ച ജനപ്രിയ ചിത്രമായി ‘ന്നാ താൻ കേസ് കൊട്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ (ചിത്രം: ഇലവീഴാ പൂഞ്ചിറ) ഷോബി പോൾ രാജ് ആണ് മികച്ച നൃത്തസംവിധായകൻ (ചിത്രം: തല്ലുമാല) മികച്ച പിന്നണി ഗായികയായി മൃദുല വാരിയറും മികച്ച പിന്നണി ഗായകനായി കപിൽ കപിലനും തിരഞ്ഞെടുക്കപ്പെട്ടു. ചിത്രങ്ങളുടെ എണ്ണത്തില്...

പാല്‍ പാക്കറ്റുകള്‍ക്ക് എം.ആര്‍.പിയേക്കാള്‍ അധികവില : കാസര്‍കോട് ലീഗല്‍ മെട്രോളജി കേസെടുത്തു

ജില്ലയില്‍, കര്‍ണ്ണാടകയില്‍ നിന്നു വരുന്ന പാല്‍പാക്കറ്റുകള്‍ക്കും പാലുത്പ്പന്നങ്ങള്‍ക്കും അധികവില ഈടാക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 22 രൂപ എം.ആര്‍.പി പ്രിന്റ് ചെയ്ത പാല്‍ പാക്കറ്റുകള്‍ക്ക് 25 രൂപ ഈടാക്കി വില്‍പ്പന നടത്തിയ കടകള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതിയായ രേഖകള്‍ ഇല്ലാതെ അതിര്‍ത്തി കടന്നുവരുന്ന പാല്‍പാക്കറ്റുകള്‍ വ്യാപകമായി വില്‍പന നടത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാനുളള കണ്‍ട്രോളര്‍ വി.കെ.അബ്ദുള്‍ഖാദറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ പി.ശ്രീനിവാസ, എസ്.എസ്.അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്‍സ്പെക്ടര്‍മാരായ എം.രതീഷ്, കെ.എസ്.രമ്യ, ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റുമാരായ ടി.വി.പവിത്രന്‍, പി.ശ്രീജിത്, ഓഫീസ് അറ്റന്‍ഡന്റ് എ.വിനയന്‍, ഡ്രൈവര്‍മാരായ പി.അജിത് കുമാര്‍, ആസിഫ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വ്യാപാരി സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഇത്തരത്തില്‍ ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്...

വണ്ടി കഴുകിയിട്ടിട്ട് പോയാല്‍ മതി’; കെ.എസ്.ആർ.ടി.സി ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ തടഞ്ഞുവച്ച് ജീവനക്കാര്‍ ബസ് കഴുകിച്ചു

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ തടഞ്ഞുവച്ച് ജീവനക്കാര്‍ ബസ് കഴുകിച്ചതായി ആക്ഷേപം. വെള്ളറട ഡിപ്പോയില്‍ ഇന്നലെ വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആര്‍എന്‍സി 105-ാം നമ്പര്‍ ചെമ്പൂര്‍ വെള്ളറട ബസിലായിരുന്നു സംഭവം ബസില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയ പെണ്‍കുട്ടിയെ തടഞ്ഞുവെച്ച് ബസ് കഴുകിക്കുകയായിരുന്നു. വെള്ളറട ഡിപ്പോയില്‍ ബസ് നിര്‍ത്തിയപ്പോഴാണ് ഡ്രൈവര്‍ പെണ്‍കുട്ടിയോട് ബസ് കഴുകിയിട്ടിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞത്. തുടര്‍ന്ന് ഡിപ്പോയിലെ വാഷ്‌ബേസിനുള്ളില്‍ നിന്ന് കപ്പില്‍ വെള്ളം എടുത്ത് ബസിലെത്തി കഴുകി വൃത്തിയാക്കുകയും ചെയ്തു. ബസ് വൃത്തിയാക്കാന്‍ ഡിആര്‍എല്‍ സ്റ്റാഫുണ്ടായിട്ടാണ് പെണ്‍കുട്ടിയെ കൊണ്ട് ബസ് കഴുകിപ്പിച്ചത്.

മണിപ്പുർ കലാപം: അമിത് ഷാ പാർലമെന്റിൽ പ്രസ്താവന നടത്തും, ചർച്ച സ്പീക്കർ തീരുമാനിക്കും

ന്യൂഡൽഹി∙ മണിപ്പുർ കലാപത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ ഇന്ന് പ്രസ്താവന നടത്തും. മണിപ്പുർ വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടക്കമുള്ള നേതാക്കള്‍ ഇതു മുൻപുതന്നെ വിശദീകരിച്ചതാണെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. മണിപ്പുർ വിഷയം ഏതു ദിവസം പാർലമെന്റിൽ ചർച്ചയ്ക്ക് എടുക്കണമെന്നു സ്പീക്കർ തീരുമാനിക്കുമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് എൻ.കെ. പ്രമേചന്ദ്രൻ എംപി ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടിസ് നൽകി. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം വ്യാഴാഴ്ച പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനം നടപടികൾ സ്തംഭിച്ചു. പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും അല്ലെങ്കിൽ സഭാ നടപടികൾ അനുവദിക്കില്ലെന്നുമായിരുന്നു പ്രതിപക്ഷ നിലപാട്.  മേയ് മൂന്നിന് ആരംഭിച്ച കലാപത്തെക്കുറിച്ചു രണ്ടര മാസത്തിനുശേഷം ഇന്നലെ ആദ്യമായി പാർലമെന്റിനു പുറത്തുവച്ചു പ്രധാനമന്ത്രി പ്രതികരണം നടത്തിയിരുന്നു. കോൺഗ്രസ് ഭരിക്കുന്ന ഛത്തീ...

സംസ്ഥാനത്ത് വ്യാപകമായ മഴ തുടരാൻ സാധ്യത : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും. വടക്കൻ കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു. അടുത്ത 2 -3 ദിവസം പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ ഒഡിഷക്ക് മുകളിലൂടെ സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ അറിയിച്ചു. ജൂലൈ 24 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഹാജരായില്ല; റിയാസ് മൗലവി വധക്കേസ് വീണ്ടും മാറ്റി

കാസര്‍കോട്: ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിയാസ് മൗലവി വധക്കേസ് ഇന്നലെ പരിഗണിച്ചെങ്കിലും സര്‍ക്കാര്‍ നിയമിച്ച പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മാറ്റിവെച്ചു. റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എം. അശോകന്റെ നിര്യാണത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകനായ അഡ്വ. ടി. ഷാജിത്തിനെ പുതിയ പ്രോസിക്യൂട്ടറായി നിയമിച്ചത്. ജൂലായ് 18ന് കേസ് പരിഗണിക്കേണ്ടതായിരുന്നെങ്കിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് അന്ന് സംസ്ഥാനത്ത് പൊതു അവധിയായതിനാല്‍ കോടതിയും പ്രവര്‍ത്തിച്ചിരുന്നില്ല. ഇന്നലെ കേസ് ജില്ലാപ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുമ്പോള്‍ അഡ്വ. ടി. ഷാജിത്ത് ഹാജരാകേണ്ടിയിരുന്നതാണെങ്കിലും അദ്ദേഹം എത്തിയില്ല. ഇതോടെ കേസ് അടുത്ത മാസം ഏഴിലേക്ക് മാറ്റിവെച്ചു. ഷാജിത്തിനെ നിയമിച്ചെങ്കിലും അദ്ദേഹം ചുമതല ഏറ്റെടുത്ത് എന്ന് വരുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്. മാത്രമല്ല കേസിനെക്കുറിച്ച് വിശദമായി മനസിലാക്കേണ്ടതുമുണ്ട്. ഇതിന് കുറച്ച് സാവകാശം വേണ്ടിവരും. റിയാസ് മൗലവി വധക്കേസ...