ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഐഫോൺ 14 വാങ്ങാനായി ആരും വൃക്ക വിൽക്കരുതേ; അഭ്യർത്ഥനയുമായി റെഡ് ക്രോസ്

  ഐഫോൺ 14 വാങ്ങാനായി ആരും വൃക്ക വിൽക്കരുതെന്ന അഭ്യർത്ഥനയുമായി തായ് റെഡ് ക്രോസ്. ഫോൺ വാങ്ങാനായി വൃക്ക വിറ്റ ആളുകളുടേതെന്ന പേരിൽ ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് റെഡ് ക്രോസിൻ്റെ അഭ്യർത്ഥന. ലാവോസിലെ ഒരു ബ്യൂട്ടി ക്ലിനിക്കിൽ, തങ്ങളുടെ ഐഫോണുകൾ പിടിച്ച് വൃക്ക മാറ്റിയതെന്ന തരത്തിൽ, വയറ്റിലുള്ള മുറിവുമായി നിൽക്കുന്ന ചിലരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത്തരത്തിൽ അവയവക്കൈമാറ്റം നടത്തുന്നത് നിയമലംഘനമാണെന്ന് തായ് റെഡ് ക്രോസ് അവയവക്കൈമാറ്റ വകുപ്പ് പറഞ്ഞു. അവയവക്കൈമാറ്റം ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത് ശരിയല്ല. പ്രത്യേകിച്ച് ഐഫോൺ വാങ്ങാനുള്ള പണത്തിനായി അവയം നൽകുന്നത് വളരെ മോശമാണെന്നും റെഡ് ക്രോസ് പറയുന്നു. അതേസമയം, ഈ ചിത്രങ്ങളുടെ ആധികാരികതയെപ്പറ്റി ചില സംശയങ്ങളുയരുന്നുണ്ട്. മാർക്കറ്റിംഗ് തന്ത്രമാവാം ഇതെന്ന സംശയമാണ് പലരും പങ്കുവെക്കുന്നത്. 2020ൽ ഒരു 17കാരൻ ചൈനയിൽ തൻ്റെ വൃക്ക വിറ്റ് ഐഫോൺ വാങ്ങിയിരുന്നു. എന്നാൽ, രണ്ടാമത്തെ വൃക്കയുടെ പ്രവർത്തനം താളം തെറ്റിയതോടെ ഈ കുട്ടി കിടപ്പുരോഗിയാവുകയിരുന്നു.

കേരള വി.സി നിയമനം; സെനറ്റ് പ്രതിനിധിയെ ഉടന്‍ അയക്കണം; നിര്‍ദേശം നല്‍കി ഗവര്‍ണര്‍

  സംസ്ഥാന സര്‍ക്കാരുമായുള്ള പോരില്‍ കേരള സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് പുതിയ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വി.സി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഉടന്‍ നിര്‍ദേശിക്കണമെന്ന് ഗവര്‍ണര്‍ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കി. അടുത്തമാസം 24ന് നിലവിലെ വൈസ് ചാന്‍സിലറുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജ്ഭവന്റെ നീക്കം. നിയമസഭ പാസാക്കിയ സര്‍വകലാശാല നിയമഭേദഗതി ബില്ല് ഒപ്പിടാത്ത സാഹചര്യത്തിലാണ് ഗവര്‍ണറുടെ പുതിയ നീക്കം. ബില്ല് നിയമം ആകാത്തതുകൊണ്ട്, നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം വി.സിയെ കണ്ടെത്തല്‍. മൂന്നംഗ സേര്‍ച്ച് കമ്മിറ്റിയില്‍ രണ്ട് അംഗങ്ങളെ ഗവര്‍ണര്‍ തീരുമാനിച്ചിട്ട് ആഴ്ചകളായി. സെനറ്റ് പ്രതിനിധിയായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി.കെ.രാമചന്ദ്രനെ നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറിയിരുന്നു. ഇതില്‍ കുലുങ്ങാതിരുന്ന ഗവര്‍ണര്‍, തന്റേയും യുജിസിയുടേയും പ്രതിനിധികളെ നിശ്ചയിച്ച് വിജ്ഞാപനമായി പുറത്തിറക്കി. സെനറ്റ് പ്രതിനിധിയെ ഉടന്‍ അറിയിക്കണമെന്ന് രാജ്ഭവന്‍ ആവശ്യപ്പെട്ടതോടെ സര്‍വകലാശാല സമ്മര്‍ദത്തിലായിരിക്കുകയ...

കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛന് മര്‍ദ്ദനം, റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

  തിരുവനന്തപുരം:   കാട്ടാക്കടയില്‍ മകളുടെ മുന്നിൽ വെച്ച് അച്ഛനെ ക്രൂരമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ മ‍ര്‍ദ്ദിച്ച കേസില്‍ ഹൈക്കോടതി റിപ്പോർട്ട് തേടി. വിശദമായ റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി സ്റ്റാൻഡിങ് കൗൺസിലിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ നിർദ്ദേശം നല്‍കി. തിരുവനന്തപുരം കാട്ടാക്കടയിലെ കെഎസ്ആര്‍ടിസി ജീവനക്കാരാണ് ആമച്ചൽ സ്വദേശി പ്രേമനെ മകൾക്ക് മുന്നിലിട്ട് വളഞ്ഞിട്ട് മ‍ര്‍ദ്ദിച്ചത്. വിദ്യാ‍ര്‍ത്ഥിയായ മകളുടെ യാത്ര സൗജന്യത്തെ ചൊല്ലിയുള്ള ത‍ര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം എന്നാണ് പരാതി.  സംഭവം വാ‍ര്‍ത്തയായതോടെ ഗതാഗതമന്ത്രി ആൻ്റണി രാജു കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഓഫീസിലെത്തി ബഹളം വച്ചയാളെ പൊലീസിന് കൈമാറാൻ ശ്രമിക്കുക മാത്രമാണ് ജീവനക്കാര്‍ ചെയ്തത് എന്നാണ് കെഎസ്ആര്‍ടിസി സ്റ്റേഷൻ മാസ്റ്ററുടെ വിശദീകരണം. എന്നാല്‍ പുറത്തു വന്ന മൊബൈൽ ദൃശ്യങ്ങളിൽ പെണ്‍കുട്ടികളുടെ മുന്നിൽ വച്ച് മര്‍ദ്ദിക്കല്ലേ എന്ന് ഒരാൾ കെഎസ്ആര്‍ടിസി ജീവനക്കാരോട് പറയുന്നതും കേൾക്കാം.  ആമച്ചൽ സ്വദേശിയായ പ്രേമൻ വിദ്യാര്‍ത്ഥിനിയായ മകളുടെ കണ്‍സെഷൻ ടിക്കറ്റ് പുതുക്കാനായിട...

ഓണാഘോഷ പരിപടികൾ സംഘടിപ്പിച്ചു

കാസറഗോഡ് :കോലായ് ലേഡിസ് വിങ്ങ്, വിദ്യാനഗർ സി.ടി. എം സ്ക്വയറിലുളള കോലായ് ആസ്ഥാനത്ത് 'ഒരുമയോടെ ഒരോണം എന്ന പേരിൽ ഓണാഘോഷ പരിപടികൾ നടത്തി. സുലേഖ മാഹിൻ , ഷറഫുന്നിസ ഷാഫി , ജാസ്മിൻ സ്കാനിയ, സഫൂറ തോട്ടും ഭാഗം, ഫവി റഫീഖ് , അനിത ടീച്ചർ തുടങ്ങിയവർ ചേർന്ന്  നിയന്ത്രിച്ച പരിപാടിയിലും ഓണ സദ്യയിലും നിരവധി പേർ പങ്കെടുത്തു . പരിപാടിയോടനുബന്ധിച്ച് നടത്തിയ കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് അഡ്വ. എ. എൻ  അശോക് കുമാർ , അഷ്റഫ് ബെദിര , ഹരീഷ് പന്തക്കൽ , ഹലീമ മുളിയാർ , ആമു സിറ്റി , ഫറീനാ സാദിക് എന്നിവർ സമ്മാനങ്ങൾ നൽകി. തുടർന്ന് ഷാഫി പള്ളങ്കോടിന്റെ നേതൃത്വത്തിൽ വോയിസ് ഓഫ് കോലായുടെ കലാ കാരൻമാർ ചേർന്ന് സംഗീത പരിപാടികൾ അവതരിപ്പിച്ചു.

ലോക രോഗി സുരക്ഷാ ദിനത്തിൽ കുമ്പള സി.എച്ച് സിയിൽ പ്രതിജ്ഞ

  കുമ്പള: ലോക രോഗി സുരക്ഷാ ദിനത്തിൽ കുമ്പള സി.എച്ച്.സി യിൽ ജീവനക്കാർ പ്രതിജ്ഞയെടുത്തു. മെഡിക്കൽ ഓഫീസർ ഡോ: ദിവാകര റൈ പ്രതിജ്ഞ ചൊല്ലികൊടുത്തു.  ആരോഗ്യ പരിരക്ഷ നൽകുന്ന സമയത്ത് രോഗികൾക്ക് സംഭവിക്കുന്ന അപകട സാധ്യതകൾ,പിഴവുകൾ ,മറ്റു പ്രശ്നങ്ങൾ എന്നിവ തടയുന്നതിനും,കുറയ്ക്കുന്നനിന്നും  ദിനം ആഹ്വാനം ചെയ്യുന്നു.  രോഗി പരിചരണത്തില പിഴവുകൾ കുറയ്ക്കുന്നതിനുള്ള വഴികൾ തിരിച്ചറിയുകയും നടപ്പിലാക്കുകയും ചെയ്യുക എന്നുള്ളതാണ് ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.  രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ജീവനക്കാരുടെ അറിവും കഴിവും മെച്ചപ്പെടുത്തും. രോഗികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും പരിചരണത്തിൽ  നില മെച്ചപ്പെടുത്താനും ജീവനക്കാർ തയ്യാറാണെന്നും പ്രതിജ്ഞയെടുത്തു.  ഹെൽത്ത് സൂപ്പർവൈസർ ബി അഷറഫ്,പി.എച്ച് എൻ കുഞ്ഞാമി ,നഴ്സിംഗ് ഓഫീസർമാരായ ജ്യോതി ബാലൻ , സജിത  വി ജെപിഎച്ച് എൻ ശാരദ എസ്, പി ആർ ഒ കീർത്തന എ, ജെഎച്ച് ഐ മാരായ ആദർശ് കെ,  തിരുമലെശ്വര, ഒ.എ പ്രജീഷ്, നഴ്സിംഗ് സ്റ്റുഡൻ്റ്സ് മാലിക്ക് ദീനാർ കോളേജ് എന്നിവർ പ്രതിജ്ഞയിൽ പങ്കെടുത്തു  ഫോട്ടോ: ലോക രോഗി സുരക്...

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മുളിയാറിൽ സംഘടക സമിതി രൂപീകരിച്ചു

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചാ യത്തിൽ ആരംഭിക്കുന്ന കേന്ദ്രവിഷ്‌കൃത   പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററിസി പ്രോഗ്രാമിന്റെ  പഞ്ചായത്ത്‌ തല  സംഘടക സമിതി രൂപീകരിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ. ജനാർ ദ്ദനൻ  അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.പ്രസിഡന്റ്‌ മിനി പി.വി ഉത്ഘാടനം ചെയ്തു.ജില്ല സാക്ഷരത മിഷൻ  കോർഡിനേറ്റർ  പി.എൻ.ബാബു പദ്ധതി വിശദീകരിച്ചു.ബ്ലോക്ക്‌ സ്ഥിരം സമിതി ചെയർമാൻ. ബി കെ നാരായൺ,പഞ്ചായത്ത്‌ സ്റ്റാസ്റ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ. റൈസാ റഷീദ്, ഈ മോഹനൻ, ബ്ലോക്ക്‌ മെമ്പർ  എം.കുഞ്ഞമ്പു നമ്പ്യാർ,മെമ്പർ മാരായ   എസ്.എം.മുഹമ്മദ്‌ കുഞ്ഞി,ശ്യാമള,അനന്യ, അബ്ബാസ് കൊളച്ചപ്പ്, നബീസ  സത്താർ,  വി സത്യവതി,രമേശൻ, നാരായണി കുട്ടി പഞ്ചായത്ത്‌  അസിസ്റ്റൻ്റ് സെക്രട്ടറി രാജീവൻ, എക്സൈസ് പ്രി വെൻ്റീവ് ഓഫീസർ പ്രദീപൻ,രാഷ്ട്രീയ പ്രതിനിധികളായ പി ബാലകൃഷ്ണൻ,  കെ.ബി മുഹമ്മദ്‌ കുഞ്ഞി, സി.അശോക് കുമാർ ശശി കുമാർ,  വി ഭവാനി,ഇ.ജനാർദ്ദ നൻ,ചന്ദ്രൻമുരിക്കോളി,  ബി.ആർ സി ടീച്ചർ സുമലത,സിഡിഎസ്‌ ചെയർ പേ...

ഡോളര്‍കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി എച്ച്ആര്‍ഡിഎസ്, ഇഡിക്ക് പരാതി നല്‍കും

  തിരുവനന്തപുരം:  മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി എച്ച്ആര്‍ഡിഎസ് രംഗത്ത്. ഡോളര്‍കടത്ത് കേസില്‍ ഇഡിക്ക് നേരിട്ട് പരാതി നല്‍കാന്‍ എച്ച്ആര്‍ഡിഎസ് തീരുമാനം. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കുക.  എച്ച്ആര്‍ഡിഎസ് ്അജീകൃഷ്ണന്‍ ദില്ലി ഇഡി ഓഫീസിലെത്തി പരാതി നല്‍കും.