ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മുന്‍ മന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ ടി. ശിവദാസ മേനോന്‍ അന്തരിച്ചു

  കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ ടി. ശിവദാസ മേനോന്‍ അന്തരിച്ചു. 90 വയസായിരുന്നു കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ്. ദീര്‍ഘകാലം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. മലമ്പുഴ മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, വൈദ്യുതി, ഗ്രാമവികസനം, ധനകാര്യം എന്നീ വകുപ്പുകളാണ് വിവിധ മന്ത്രിസഭകളിലായി കൈകാര്യം ചെയ്തിരുന്നത്. രണ്ട് നായനാര്‍ മന്ത്രിസഭയിലും അംഗമായിരുന്നു. അധ്യാപക സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കൂടുതല്‍ അടുത്തത്. രസതന്ത്രം അധ്യാപകനായിരുന്നു അദ്ദേഹം സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീടാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 1984ല്‍ പാലക്കാട് ലോകസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലു...

സംസ്ഥാനത്തിന്റെ കടം 3,32,291 കോടിയായി ഉയർന്നു, ധവള പത്രമില്ല; സർക്കാർ നിയമസഭയിൽ

  തിരുവനന്തപുരം :  സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയർന്നതായി സർക്കാർ നിയമസഭയിൽ. 2010-11 വർഷത്തെ താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയിലേറെയാണ് കടം വർധിച്ചത്. കൊവിഡ് പ്രതിസന്ധിയാണ് കടം ഇത്രയേറെ ഉയരാൻ കാരണമായത്. സാമ്പത്തിക സ്ഥിതിയിൽ ധവളപത്രമിറക്കില്ലെന്നും ബാധ്യതകൾ തുടർന്നുള്ള മുന്നോട്ടു പോക്കിന് തടസ്സമാകില്ലെന്നുമാണ് ധനമന്ത്രിയുടെ വിശദീകരണം. ആഭ്യന്തര ഉത്പാദനം വളർച്ച രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. നികുതി പിരിവ് ഊർജിതമാക്കുമെന്നും ധനമന്ത്രിക്ക് വേണ്ടി സഭയിൽ ഹാജരായ മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.   അതേ സമയം, ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തേക്കാൾ കടം കുറഞ്ഞുവെന്നാണ് കണക്കുകൾ വിശദീകരിച്ച് മന്ത്രി സഭയെ അറിയിക്കുന്നത്. ശ്രീലങ്കയുമായി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ താരതമ്യ ചെയ്യരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. നികുതി, വൈദ്യുതി, ബസ്, വെള്ളം ചാർജുകൾ കൂട്ടിയത് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. 

പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം: രണ്ട് DYFI പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  കണ്ണൂർ പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താനിശേരി സ്വദേശി ടി.അമല്‍, മൂരിക്കൂവല്‍ സ്വദേശി എം.വി.അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടും അറസ്റ്റ് വൈകിക്കുന്നതിൽ പ്രതിഷേധം ശക്തമായിതിനു പിന്നലെയാണ് അറസ്റ്റ് . പ്രതികളെ പിടികൂടാത്തതിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുൾപ്പെടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധം നടന്നതിനെതിരെ ജൂൺ 13ന് രാത്രിയുണ്ടായ സംഘർഷങ്ങളുടെ ഭാ​ഗമായാണ് പയ്യന്നൂരിലെ കോൺഗ്രസ് ബ്ലോക്ക് ഓഫിസിലെ ഗാന്ധി പ്രതിമയുടെ തലയറുത്തത്. ഓഫിസിന്റെ ജനൽ ചില്ലുകളും ഫർണ്ണിച്ചറും അടിച്ചുതകർത്തിരുന്നു. തുടർന്ന് രണ്ടാഴ്ചകൾക്ക് ശേഷമാണ്  പ്രതികൾ അറസ്റ്റിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിദ്യാര്‍ത്ഥികളോട് ബി.ജെ.പിയില്‍ ചേരാന്‍ ആവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍

  അഹമ്മദാബാദ്: വിദ്യാര്‍ത്ഥികളോട് ബി.ജെ.പിയില്‍ ചേരാന്‍ ആവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍. ഗുജറാത്തിലെ സ്വകാര്യ കോളേജ് പ്രിന്‍സിപ്പാളായ രഞ്ജന്‍ ഗോഹില്‍ ആണ് ആവശ്യമുന്നയിച്ചത്. വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കിയതോടെ ഗോഹില്‍ രാജി വെച്ചിരുന്നു. ജൂണ്‍ 24നാണ് ഗോഹില്‍ കാമ്പസില്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. പെണ്‍കുട്ടികള്‍ അവരുടെ ഫോട്ടോകള്‍ കൊണ്ടുവരണമെന്നും, ഭാവ്‌നഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ താമസിക്കുന്നവര്‍ ബി.ജെ.പിയുടെ ഇലക്ടറല്‍ പഞ്ച് കമ്മിറ്റിയില്‍ അംഗങ്ങളാകണമെന്നുമായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ബി.ജെ.പി ആരംഭിച്ച മെമ്പര്‍ഷിപ്പ് ഡ്രൈവില്‍ ചേരാന്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ നിര്‍ബന്ധമായും കൊണ്ടുവരണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കുലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും വിഷയത്തില്‍ അതൃപ്തിയറിയിച്ചിരുന്നു. സര്‍ക്കാര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ ബി.ജെ.പിയില്‍ ചേര്‍ക്കാന്‍ വേണ്ടി സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പാള്‍മാരുടെ മേല്‍ സമ്മര്‍ദ...

ടെക്‌സസില്‍ 46 കുടിയേറ്റക്കാരെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  സാന്‍ അന്റോണിയോ: അമേരിക്കയിലെ ടെക്‌സസില്‍ 46 കുടിയേറ്റക്കാരെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടെക്‌സസിലെ സാന്‍ അന്റോണിയോ നഗരത്തിന് സമീപം കൂറ്റന്‍ ട്രക്കിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അമേരിക്കയിലേക്കെത്താനുള്ള ശ്രമത്തിനിടെ ട്രക്കിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച പ്രാദേശികസമയം വൈകീട്ട് ആറ് മണിയോടെയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ട്രക്കിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രക്കിന്റെ ഡോറുകള്‍ തുറന്നനിലയിലാണ്. ഇത് കണ്ട ദൃക്‌സാക്ഷികളിലൊരാള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആരോഗ്യനില വഷളായ 16 പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. മനുഷ്യക്കടത്തിന്റെ ഭാഗമായി മെക്‌സിക്കോ അതിര്‍ത്തി വഴി അമേരിക്കയിലേക്കെത്തിയ അനധികൃത കുടിയേറ്റക്കാരാണ് മരിച്ചത്. ഇവരെ എങ്ങോട്ട് കൊണ്ടുപോകാനായിരുന്നു നീക്കം എന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി കടുത്ത ചൂടാണ് ടെക്‌സസിലുള്ളത്. അതുകൊണ്ട് ട...

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 16 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ: ഭക്ഷ്യവിഷബാധയെന്ന് സംശയം

  വയനാട്: നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് 16 വിദ്യാർഥികളെ  മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള എല്ലാവരുടേയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.  നല്ലൂർനാട്ടിലെ അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. രാവിലെ അസംബ്ലി നടന്ന സമയത്ത് കുട്ടികൾ തല കറങ്ങി വീഴുകയായിരുന്നു. കുട്ടിൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ എന്താണ് കാരണമെന്ന് ഡോക്ടർമാർ പരിശോധിക്കുന്നുണ്ട്. സ്കൂളിലുണ്ടാക്കിയ പ്രഭാത  ഭക്ഷണം കഴിച്ച മറ്റ് കുട്ടികൾക്ക് പ്രശ്നങ്ങളൊന്നുമില്ല. ഞായറാഴ്ച വീടുകളിൽ നിന്നും കൊണ്ടുവന്ന പലഹാരം കുട്ടികൾ ഒരുമിച്ച് കഴിച്ചതാണ് പ്രശ്നമായതെന്നും പരിശോധിക്കുന്നുണ്ട്. ഭക്ഷ്യ വിഷബാധയാണോ എന്നതിലും വ്യക്തത വരുത്തും. 

ഞാന്‍ മാധ്യമപ്രവര്‍ത്തകനോട് സംസാരിച്ചത് സഭ്യമായ ഭാഷയില്‍; കടക്കുപുറത്തെന്ന് മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച മുഖ്യമന്ത്രി ഇപ്പോള്‍ നല്ല പിള്ള ചമയുന്നു: വി.ഡി. സതീശന്‍

  തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനോട് രോഷാകുലനായതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തുടര്‍ച്ചയായി ഒരേ ചോദ്യം ചോദിച്ച് ശല്യപ്പെടുത്തിയപ്പോഴാണ് അദ്ദേഹത്തോട് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് പറഞ്ഞതെന്നായിരുന്നു വി.ഡി സതീസന്റെ പ്രതികരണം. സൗമ്യമായി തന്നെയാണ് അദ്ദേഹത്തോട് സംസാരിച്ചതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വയനാട്ടില്‍ നടന്ന പത്ര സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനോട് പ്രതിപക്ഷ നേതാവ് മോശമായി പെരുമാറിയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത്. വയനാട്ടില്‍ വെച്ച് പത്രസമ്മേളനം നടത്തിയപ്പോള്‍ ഒരു പത്രപ്രവര്‍ത്തകനോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഞാന്‍ പത്രസമ്മേളനം നടത്തിക്കൊണ്ടിരുന്നപ്പോള്‍ നിരന്തരമായി എന്നെ ശല്യപ്പെടുത്തി. അയാള്‍ ഒരു ചോദ്യം ചോദിച്ചു, ഞാനതിന് ഉത്തരം പറഞ്ഞു. രണ്ടാമത് അതേ ചോദ്യം ചോദിച്ചു. അപ്പോഴും മറുപടി പറഞ്ഞു. മൂന്നാമതും നാലാമതും അഞ്ചാമതും അതേ ചോദ്യം തന്നെ വീണ്ടും ചോദിച്ച്, ആ പത്രസമ്മേളനം അലങ്കോലപ്പെടുത്തണം എന്ന ഉ...