ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ബലാത്സം​ഗ കേസ്; വിജയ്ബാബു ഇന്ന് നാട്ടിലെത്തില്ല; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

  കൊച്ചി :  ബലാത്സംഗ കേസിൽ(rape case) പ്രതിയായ വിജയ് ബാബു(vijay babu) ഇന്ന് നാട്ടിൽ എത്തില്ല.യാത്ര മാറ്റിയതായി ഹൈക്കോടതിയെ (high court)അറിയിക്കും.മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കാനിരിക്കെയാണ് ഈ നീക്കം.  വിദേശത്തുള്ള വിജയ് ബാബു നാട്ടിൽ എത്താതെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാൻ ആകില്ലെന്ന് കോടതി നേരത്തെ വാക്കാൽ പരാമർശിച്ചിരുന്നു. എന്നാൽ ഇടക്കാല ഉത്തരവ് വേണമെന്നാണ് വിജയ് ബാബുവിന്റെ വാദം. നിലവിൽ ദുബായിലുള്ള വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചുവരും എന്നായിരുന്നു ഹൈക്കോടതിയെ അറിയിച്ചിരുന്നതെങ്കിലും യാത്ര മാറ്റിയതായി അഭിഭാഷകൻ കോടതിയെ അറിയിക്കും. വിമാനത്താവളത്തിൽ എത്തിയാൽ പോലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തിലാണ് യാത്ര മാറ്റിയത്. നിയമത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്നും അറസ്റ്റ് അനിവാര്യമാണെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് ഉഭയസമ്മത പ്രകാരമായിരുന്നു ലൈം​ഗികബന്ധമെന്ന് വിജയ് ബാബു ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് എന്നാണ് വിജ...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉളിയത്തടുക്ക യുണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഉളിയത്തടുക്ക: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉളിയത്തടുക്ക യുണിറ്റ് ഭാരവാഹികളുടെ യോഗം  ജില്ലാ പ്രസിഡന്റ് അഹ്‌മദ്‌ ശരീഫ് ഉത്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എ.എ അസീസ്   പ്രഭാഷണം നടത്തി. യോഗത്തിൽ 2022-2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരിഞ്ഞടുത്തു. പ്രസിഡന്റ് അശ്രഫ് മധുർ, വൈസ് പ്രസിഡന്റുമാർ റഫീഖ്, ജാബിർ. സെക്രട്ടറി അർഷാദ് സന്തോഷ്‌ നഗർ, ജോയിന്റ് സെക്രട്ടറിമാർ സുരേഷ്, അബൂബക്കർ, ട്രഷറർ സലീം സുക്രിയ എന്നിവരെ തിരഞ്ഞെടുത്തു. എക്സ്കുട്ടീവ് മെമ്പർമാർ ബാഷിത്ത്,അബ്ദുല്ല, അബ്ദുൽ സലാം, അൽത്താഫ്.

ചലച്ചിത്ര അവാര്‍ഡ് വിവാദം രാഷ്ട്രീയ ലക്ഷ്യംവെച്ച്; ഇന്ദ്രന്‍സിന് തെറ്റിദ്ധാരണയുണ്ടാകേണ്ടതില്ല: എ.കെ. ബാലന്‍

  കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ ചൊല്ലി ഇപ്പോഴുണ്ടായ വിവാദങ്ങള്‍ ബോധപൂര്‍വം രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്നതാണെന്ന് മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ സംസ്ഥാന സര്‍ക്കാരിനോ ചലച്ചിത്ര അക്കാദമിക്കോ യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ജൂറിയുടെ സ്വതന്ത്രമായ വിലയിരുത്തല്‍ അനുസരിച്ചാണ് അവാര്‍ഡുകള്‍ നിശ്ചയിക്കുന്നതെന്നും എ.കെ. ബാലന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മികച്ച നടനുള്ള അവാര്‍ഡ് ആദ്യം നല്‍കിയത് ഇന്ദ്രന്‍സിനാണ്. ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിന്. പിന്നീട് കമ്മട്ടിപ്പാടത്തിലെ വിനായകന്‍, ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ സുരാജ്, സുഡാനി ഫ്രം നൈജീരിയയിലെ സൗബിന്‍, ഞാന്‍ മേരിക്കുട്ടിയില്‍ അഭിനയിച്ച ജയസൂര്യ(സംയുക്തം) എന്നിവര്‍ക്കും മികച്ച നടന്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ ലഭിച്ചു. ജൂറിയുടെ നിഗമനങ്ങളെയും തീരുമാനത്തെയും ഒരു രൂപത്തിലും സ്വാധീനിക്കാന്‍ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയമായ ഇടപെടല്‍ നടന്നു എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഒ...

ഇടത് സഹയാത്രികന്‍ പറഞ്ഞത് 'ഫക്ക്‌സ്' തന്നെ; മാതുവിന് കയ്യടി; ലാല്‍ കുമാറിനെതിരെ എന്‍.എസ്. മാധവന്‍

  കോഴിക്കോട്: മാതൃഭൂമി ന്യൂസിലെ പ്രൈം ടൈം ചര്‍ച്ചയിലെ ഇടത് സഹയാത്രികന്‍ എന്‍. ലാല്‍കുമാറിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ചര്‍ച്ചക്കിടെ ഇടത് സഹയാത്രികന്‍ പറഞ്ഞത് ‘ഫക്ക്സ്’ തന്നെയാണെന്ന് എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തു. ഇംഗ്ലീഷില്‍ ‘ഫക്റ്റ്സ്’ എന്ന് ഉച്ചരിക്കുന്ന വാക്ക് ഇല്ലെന്നും ‘ഫാക്റ്റ്’ ആണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്ററിലൂടെയാണ് എന്‍.എസ്. മാധവന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് അടുത്ത സമയത്തും ഏത് സമയത്തും നിയമം അനുസരിച്ച് ‘മീറ്റുകാരനായ’ ഈ സഹയാത്രികനെ എന്തിനുകൊണ്ടു നടക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ഫക്റ്റ് അല്ല ക്ക് എന്നുതന്നെയാണ് കേട്ടത്. മാതുവിന് കയ്യടി. ടി.വിയില്‍ ലെഫ്റ്റ് സഹയാത്രികന്‍ പറഞ്ഞത് ‘ഫക്ക്‌സ്’ തന്നെ. ഇംഗ്ലീഷില്‍ ‘ഫക്റ്റ്‌സ്’ എന്ന് ഉച്ചരിക്കുന്ന വാക്ക് ഇല്ല; ഫാക്റ്റ്‌സ് ശരി. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് (എത് സമയത്തും) നിയമം അനുസരിച്ച് മീറ്റുകാരനായ ഈ സഹയാത്രികനെ മ?,’ എന്നായിരുന്നു രണ്ട് ട്വീറ്റുകളിലായി എന്‍.എസ്. മാധവന്റെ പ്രതികരണം. https://twitter.com/NSMlive/status/1530288913973071872?s=20&t=eTX3...

'തിന്മകളില്‍ നിന്നും സ്വയം രക്ഷനേടാന്‍ അമേരിക്കക്കാര്‍ക്ക് ആയുധം വേണം'; തോക്ക് നിയന്ത്രണത്തിനെതിരെ ട്രംപ്

  ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെക്‌സസില്‍ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ 19 കുട്ടികളടക്കം കൊല്ലപ്പെട്ട സംഭവം ചര്‍ച്ചയായിരിക്കെ രാജ്യത്ത് തോക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെതിരെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹൂസ്റ്റണില്‍ നാഷണല്‍ റൈഫിള്‍ അസോസിയേഷനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു തോക്ക് നിയന്ത്രണം ശക്തമാക്കണമെന്ന ആവശ്യങ്ങളെ ട്രംപ് തള്ളിയത്. ടെക്‌സസ് സംഭവം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് ട്രംപിന്റെ പ്രതികരണം. ടെക്‌സസില്‍ നടന്ന സംഭവത്തെത്തുടര്‍ന്ന് നാഷണല്‍ റൈഫിള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ പല രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പിന്മാറിയിരുന്നു. എന്നാല്‍ ട്രംപ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. തിന്മകളില്‍ നിന്നും സ്വയം രക്ഷനേടാന്‍ അമേരിക്കക്കാര്‍ക്ക് ആയുധം അത്യാവശ്യമാണെന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് ട്രംപ് പറഞ്ഞത്. ”ലോകത്ത് തിന്മ നിലനില്‍ക്കുന്നു എന്നത്, നിയമം അനുസരിച്ച് പോരുന്ന പൗരന്മാരെ നിരായുധരാക്കാനുള്ള കാരണമല്ല. ലോകത്ത് തിന്മ നിലനില്‍ക്കുന്നു എന്നത് തന്നെയാണ് നിയമത്തിന് അനുസൃതമായി ജീവിക്കുന്ന പൗരന്...

തൃക്കാക്കരയിലെ തിരക്കിനിടെ മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ആതിഥേയത്വത്തിന് മമ്മൂട്ടിക്കും ദുല്‍ഖറിനും നന്ദിപറഞ്ഞ് ചിത്രങ്ങള്‍ പങ്കുവെച്ച് ബ്രിട്ടാസ്

  കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ തിരക്കിനിടെ നടന്‍ മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോണ്‍ ബ്രട്ടാസ് എം.പിയാണ് ഇതുസംബന്ധിച്ച ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ‘ആതിഥേയത്വത്തിന് നന്ദി മമ്മുക്ക… ദുല്‍ഖറിനും,’ എന്ന് പറഞ്ഞാണ് ബ്രിട്ടാസിസ് മുഖ്യമന്ത്രിക്കൊപ്പം മമ്മൂട്ടിയും ദുല്‍ഖറും നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. നിര്‍മാതാക്കളായ ജോര്‍ജും ആന്റോ ജോസഫും ചിത്രത്തിലുണ്ടായിരുന്നു. തൃക്കാക്കര മണ്ഡലത്തിലാണ് മമ്മൂട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന എളംകുളം. മുമ്മൂട്ടി ഇവിടുത്തെ വോട്ടറാണ്. നേരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ എ.എന്‍. രാധാകൃഷ്ണനും മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ച് വോട്ട് തേടിയിരുന്നു. അതേസമയം, തെരഞ്ഞെടുപ്പുപ്രചാരണത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ശേഷിക്കെ തൃക്കാക്കരയില്‍ അവസാനഘട്ട പ്രചരണത്തിലാണ് മുന്നണികള്‍. ഇടതുമുന്നണി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ അദ്ദേഹം അഞ്ചുദിവസമായി തൃക്കാക്കര...

മങ്കിപോക്‌സ് കുട്ടികള്‍ക്ക് കൂടുതല്‍ ഭീഷണി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാം; നിര്‍ദേശങ്ങള്‍ പുറത്തുവിട്ട് ഐ.സി.എം.ആര്‍ സയന്റിസ്റ്റ്

  ന്യൂദല്‍ഹി: ആഗോള തലത്തില്‍ തന്നെ ആരോഗ്യ രംഗത്ത് മങ്കിപോക്‌സ് ഭീഷണിയായിരിക്കുന്ന സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). കുട്ടികളുടെ കാര്യത്തില്‍ മങ്കിപോക്‌സ് വൈറസ് പകരാന്‍ സാധ്യത കൂടുതലാണെന്നും ഇത് കൂടുതല്‍ ഭീഷണിയാണെന്നുമാണ് ഐ.സി.എം.ആര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച ഐ.സി.എം.ആറിന്റെ പ്രതികരണം പുറത്തുവന്നത്. ഐ.സി.എം.ആര്‍ സയന്റിസ്റ്റായ ഡോ. അനുപമ മുഖര്‍ജി എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. ”കുട്ടികള്‍ക്ക് മങ്കിപോക്‌സ് പെട്ടെന്ന് പടരാനുള്ള സാധ്യതയുണ്ട്. മുതിര്‍ന്നവര്‍ സ്‌മോള്‍പോക്‌സ് വാക്‌സിന്‍ എടുത്തവരായിരിക്കും,” അനുപമ മുഖര്‍ജി പറഞ്ഞു. ഇന്ത്യയില്‍ ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസിനെ നേരിടാന്‍ ഇന്ത്യ സന്നദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മങ്കിപോക്‌സ് ബാധിതരുമായി അടുത്ത് ഇടപെഴകുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശവും അവര്‍ മുന്നോട്ടുവെച്ചു. അതേസമയം, ഇതുവരെ 20 രാജ്യങ്ങളിലായി 200ഓളം മങ്കിപോക്‌സ് കേസുകള...