ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും. എം.എം മണി,സജി ചെറിയാൻ, എളമരം കരീം ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ശേഷമായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം. പുന്നപ്രയിലെ വസതിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
പാർട്ടിക്കെതിരെ മത്സരിക്കുന്നില്ല, പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി ഉണ്ടെങ്കിൽ അദ്ദേഹം ജയിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരിക്കുമെങ്കിലും തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തില്ലെന്നും ചുവരെഴുതില്ലെന്നും സുധാകരൻ പറഞ്ഞു. സര്‍ക്കാരിനെതിരെ ഒന്നും പറയില്ല, രാഷ്ട്രീയമായിരിക്കും സംസാരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സുധാകരനെ യുഡിഎഫ് പിന്തുണക്കുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് ഇന്നലെ ഫോണിൽ വിളിച്ചിരുന്നു. യുഡിഎഫ് നേതാക്കൾ സംസാരിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ