ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും രാജ്യത്തെ ഊർജ സുരക്ഷയ്ക്കുമാണ് സർക്കാർ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. പ്രസ്താവനക്കിടെ രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
പശ്ചിമേഷ്യൻ സംഘർഷത്തിൽ ചർച്ച വേണമെന്ന ആവശ്യപ്പെട്ടാണ് പാർലമെന്റിന്റെ ആദ്യദിനത്തിൽ പ്രതിപക്ഷ പ്രതിഷേധം ഇരമ്പിയത്. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാർ നൽകിയ നോട്ടീസ് സ്പീക്കർ തള്ളി. ഇതോടെ സഭ ബഹളത്തിൽ മുങ്ങി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ