തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുളള സിപിഎം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇന്ന് അന്തിമ ധാരണയാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ജില്ലകളില്‍ നിന്നുള്ള സ്ഥാനാര്‍ഥി പട്ടിക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് പരിശോധിക്കും. ഉറച്ച വിജയസാധ്യയില്ലാത്ത സീറ്റില്‍ മാത്രം രണ്ടു ടേം നിബന്ധനയില്‍ ഇളവ് നല്‍കാനായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം. എന്നാല്‍ ചില ഉറച്ച സീറ്റുകളിലും ടേം നിബന്ധന ഒഴിവാക്കണമെന്ന് ജില്ലകളില്‍ നിന്ന് ആവശ്യമുണ്ട്. അതേസമയം, സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ