തിരുവനന്തപുരം: ഇറാൻ– ഇസ്രായേൽ സംഘർഷത്തെ തുടർന്ന് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന് ഇന്ന് കരിപ്പൂർ വിമാനത്താവളത്തിൽ റദ്ദാക്കിയത് 20 സർവീസുകൾ. വിവിധ രാജ്യങ്ങളിലേക്ക് പോകേണ്ട സർവീസുകളാണ് റദ്ദാക്കിയത്.
കരിപ്പൂരിൽ എത്തേണ്ട 20 സർവീസുകളും റദ്ദാക്കി. ഫ്ളൈനാസ്(റിയാദ്), സലാം എയർ(മസ്ക്കറ്റ്) എന്നിവ സർവീസ് നടത്തി.
തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള 16 വിമാനങ്ങളും പുറപ്പെടേണ്ട 16 വിമാനങ്ങളും റദ്ദാക്കി.
ഗൾഫിലേക്ക് നെടുമ്പാശേരിയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ. 8 വിമാന സർവീസുകൾ ഇന്ന് നെടുമ്പാശേരിയിൽ നിന്നും പുറപ്പെടും. മസ്കറ്റിലേക്ക് ആറും ദുബായ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളും. ഗൾഫിൽ നിന്നും യാത്രക്കാരുമായി ആറ് വിമാനങ്ങൾ കൊച്ചിയിലെത്തും. ഫുജൈറയിൽ നിന്ന് 186 യാത്രക്കാരുമായുള്ള വിമാനം എത്തി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ