കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, 3000 രൂപ ക്ഷേമപെൻഷൻ; കേരളത്തിന് അഞ്ചിന ഗ്യാരണ്ടികളുമായി യുഡിഎഫ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് അഞ്ചിന ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. എല്ലാ സ്ത്രീകൾക്കും കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര, 3000 ക്ഷേമെപൻഷൻ എന്നിങ്ങനെ വമ്പൻ പ്രഖ്യാപനങ്ങളാണ് പുതുയുഗ യാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധി നടത്തിയത്. വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളിൽ പുറത്തിറക്കും. ഫെബ്രുവരി ആറിന് കാസർകോട് നിന്നും ആരംഭിച്ച യാത്രയാണ് ഇന്ന് പുത്തരിക്കണ്ട മൈതാനത്ത് സമാപിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ