റഷ്യൻ എണ്ണയിൽ ‘തിളച്ച്’ ട്രംപ്: ഇറക്കുമതി തുടർന്നാൽ ഇന്ത്യയ്ക്ക് മേൽ വീണ്ടും തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ്
റഷ്യൻ എണ്ണയിൽ നിന്നും പിടിവിടാതെ അമേരിക്കൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. എണ്ണ ഇറക്കുമതി നിർത്തുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതെന്നും, എന്നാൽ എണ്ണ വാങ്ങൽ തുടർന്നാൽ വൻതോതിലുള്ള തീരുവ നടപടികൾ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ട്രംപിന്‍റെ വാദഗതികൾ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ