തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റി സർക്കാർ. കേരളപ്പിറവി ദിനമായ നാളെ പുരസ്കാര പ്രഖ്യാപനം നടത്തുമെന്നായിരുന്നു സാസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച തൃശൂരിൽ പുരസ്കാരം പ്രഖ്യാപിക്കുമെന്നാണ് പുതിയ അറിയിപ്പ്. നേരത്തെ തിരുവനന്തപുരത്ത് പ്രഖ്യാപനം നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ അത് ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. ഇതിനുള്ള സ്‌ക്രീനിങ്ങുകളും പൂർത്തിയാക്കിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ