മുംബെെയിൽ ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു; പൊലീസിന്‍റെ വെടിയേറ്റ് ചികിത്സയിലിരിക്കെ അക്രമി മരിച്ചു

മുംബൈ: പവൈ നഗരത്തില്‍ പട്ടാപ്പകല്‍ 17 കുട്ടികളെയും രണ്ട് മുതിര്‍ന്നവരെയും ബന്ദികളാക്കിയ അക്രമി കൊല്ലപ്പെട്ടു. പൊലീസ് വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ രോഹിത് ആര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പൊലീസിന് നേരെ രോഹിത് വെടിവെച്ചതിന് പിന്നാലെയാണ് പൊലീസ് തിരിച്ച് വെടിയുതിര്‍ത്തതെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച്ച ആര്‍ഡി സ്റ്റുഡിയോയിലായിരുന്നു സംഭവം.
പൊലീസ് സാഹസികമായി നടത്തിയ ഓപ്പറേഷനിലൂടെ കുടുങ്ങിക്കിടന്നവരെ രക്ഷിച്ചു. സംഭവസ്ഥലത്ത് നിന്ന് എയര്‍ ഗണ്ണും ചില രാസവസ്തുക്കളും കണ്ടെത്തിയതായും ഡെപ്യൂട്ടി കമ്മീഷണര്‍ ദത്ത നാല്‍വാഡെ പറഞ്ഞു. ബാത്ത്‌റൂമിലൂടെയായിരുന്നു പൊലീസ് ബന്ദികള്‍ക്കടുത്തേക്ക് എത്തിയത്. സംഭവത്തിന് പിന്നില്‍ രോഹിത്ത് ആര്യയെന്ന യുവാവാണെന്നും ഇയാള്‍ കൊല്ലപ്പെട്ടതായും പൊലീസ് അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ