കേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കരുത്, പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി ഡിജിപികേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കരുത്, പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി ഡിജിപി
തിരുവനന്തപുരം: പൊലീസിന്റെ കേസന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന് ഡിജിപി. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിർദേശവും സർക്കുലറിൽ പറയുന്നു. സർക്കുലർ ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണെന്നാണ് ഡിജിപിയുടെ വിശദീകരണം. ബുധനാഴ്ചയാണ് ഡിജിപി സർക്കുലർ പുറത്തിറക്കിയത്. മുൻപും പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വിവരങ്ങൾ പങ്കുവെക്കുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിമാർ വിവിധ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ