ബംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നിന്ന് സ്വർണം പിടിച്ചെടുത്തു. 176 ഗ്രാം സ്വർണമാണ് ബംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തത്. ആഭരണങ്ങളാണ് എസ്ഐടി പിടിച്ചെടുത്തത്.
രാവിലെ 10 മണിയോടു കൂടിയാണ് ബംഗളൂരുവിലെ ഫ്‌ളാറ്റിൽ അന്വേഷണ സംഘം എത്തുന്നത്. ഇവിടെ എസ്ഐടിയുടെ പരിശോധന തുടരുകയാണ്. ഇവ ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണമാണോ എന്നറിയാൻ പരിശോധനയ്ക്ക് വിധേയമാക്കും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ