പിഎം ശ്രീ പദ്ധതി; പാർട്ടി നിലപാടിന് അംഗീകാരമില്ല, നിലപാട് കടുപ്പിക്കാൻ സിപിഐ, ഇന്ന് സംസ്ഥാന കൗണ്‍സിൽ ചേരും
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നീക്കങ്ങള്‍ക്കിടെ സിപിഐ സംസ്ഥാന കൗണ്‍സിൽ യോഗം ഇന്ന് ചേരും. പാർട്ടി നിലപാടുകൾക്ക് സർക്കാരിൽ വേണ്ടത്ര അംഗീകാരം കിട്ടാത്ത സാഹചര്യം കൗൺസിലിൽ ചർച്ചയാകും. സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും പലതരം വിശദീകരണം നടത്തുമ്പോഴും പിഎം ശ്രീയോടുള്ള എതിർപ്പിൽ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഐ. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന എക്സിക്യൂട്ടീവിലും പദ്ധതിക്കെതിരായ നിലപാട് കടുപ്പിക്കാനാണ് തീരുമാനം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ