2007 രാംപൂർ സിആർപിഎഫ് ക്യാമ്പ് ആക്രമണം; പാക് പൗരന്മാർ ഉൾപ്പെടെ നാല് പേരുടെ വധശിക്ഷ അലഹബാദ് ഹൈക്കോടതി റദ്ദാക്കി
2007 ഡിസംബർ 31ന് രാത്രി റാംപൂർ ജില്ലയിലെ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ എട്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
അലഹബാദ്: 2007ലെ രാംപൂർ സിആർപിഎഫ് ക്യാമ്പ് ആക്രമണത്തിൽ പാക് പൗരന്മാർ ഉൾപ്പെടെ നാല് പേരുടെ വധശിക്ഷ അലഹബാദ് ഹൈക്കോടതി റദ്ദാക്കി. 2007 ഡിസംബർ 31ന് രാത്രി റാംപൂർ ജില്ലയിലെ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ എട്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ മുഹമ്മദ് ഷെരീഫ്, സബാബുദ്ദീൻ, ഇമ്രാൻ ഷഹ്‌സാദ്, മുഹമ്മദ് ഫാറൂഖ് എന്നീ നാല് പേർക്ക് വധശിക്ഷയും ജങ് ബഹാദൂറിന് ജീവപര്യന്തം തടവും വിധിച്ച വിചാരണ കോടതി ഉത്തരവാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ