കാസർകോട്: ഉമ്മ ചക്ക മുറിക്കുന്നതിനിടയിൽ പലകക്കത്തിക്കു മുകളിലേയ്ക്ക് വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. ബദിയഡുക്ക, പിലാങ്കട്ടയിലെ ഓട്ടോ ഡ്രൈവർ അമീർ കോളാരി – സുലൈഖ ദമ്പതികളുടെ ഇരട്ടമക്കളിൽ ഒരാളായ ഹുസൈൻ ഷഹബാസ് (8) ആണ് അതിദാരുണമായി മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. മാതാവിനൊപ്പം ആലംപാടി ,ബെള്ളൂറടുക്കയിലെ വീട്ടിൽ എത്തിയതായിരുന്നു ഹുസൈൻ ഷഹബാസ് . മാതാവ് അടുക്കള ഭാഗത്തിരുന്ന് പലകക്കത്തി ഉപയോഗിച്ച് പഴുത്ത ചക്ക മുറിക്കുകയായിരുന്നു. ഇവിടേക്ക് ഓടിയെത്തിയ കുട്ടി കത്തിക്കു മുകളിലേയ്ക്ക് വീഴുകയായിരുന്നു. നെഞ്ചിനു അരികിൽ ആഴത്തിൽ മുറിവേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.വിദ്യാ നഗർപൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.സംഭവം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഹസ്സൻ ഷഹബാസ് മരിച്ച ഹുസൈൻ ഷഹബാസിന്റെ ഇരട്ട സഹോദരനാണ്. സഹോദരി: സഹജ .
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ