ചടങ്ങിൽ എത്തുമല്ലോ'; വിവാദത്തിന് പിന്നാലെ വിഴിഞ്ഞം കമ്മീഷനിങ്ങിന് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച് കത്ത്
.
തിരുവനന്തപുരം: വിവാദത്തിന് പിന്നാലെ വിഴിഞ്ഞം കമ്മീഷനിംഗിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന് ക്ഷണം. ചടങ്ങിൽ എത്തുമല്ലോ എന്ന് ചോദിച്ച് കന്റോൺമെന്റ് ഹൗസിലേക്ക് തുറമുഖ മന്ത്രി കത്തയച്ചു. അതേ സമയം പരിപാടിയിൽ പ്രതിപക്ഷ നേതാവിന്റെ റോൾ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
കമ്മീഷനിംഗ് സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമാണെന്നും ആഘോഷപരിപാടികൾ പ്രതിപക്ഷം ബഹിഷ്ക്കരിച്ചത് കൊണ്ടാണ് ക്ഷണിക്കാത്തതെന്നുമായിരുന്നു തുറമുഖമന്ത്രിയുടെ വാദം. പ്രധാനമന്ത്രി വരുന്നത് സംസ്ഥാന സർക്കാറിന്റെ വാർഷികാഘോഷത്തിനാണോ എന്നാണ് കോൺഗ്രസ് നേതാക്കൾ മറുചോദ്യം ഉന്നയിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ