ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെൻ്റ് നിയമത്തിൻ്റെ പേരിൽ കേരളത്തിനകത്തും പുറത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പഠിച്ച് ദീർഘകാലമായി സ്വകാര്യ മെഡിക്കൽ ലബോറട്ടറികളിൽ ജോലി ചെയ്തു വരുന്ന ടെക്നീഷ്യൻമാരുടെ തൊഴിൽ സംരക്ഷിക്കണമെന്ന് കേരള പാരാമെഡിക്കൽ ടെക്നീഷ്യൻസ് യൂണിയൻ (സി.ഐ.ടി.യു.) കാസർഗോഡ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡൻ്റ് ടി. നാരായണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ.പി.എം.ടി.യു സംസ്ഥാന പ്രസിഡൻ്റ് എൻ.ടി. ലതിക അധ്യക്ഷത വഹിച്ചു. ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെൻ്റ് നിയമം എന്ന വിഷയത്തിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം കെ.എൻ. ഗിരീഷ് ക്ലാസ്സെടുത്തു.
ലേബർ ക്ഷേമനിധി വിഷയത്തെ ആസ്പദമാക്കി വെൽഫയർ ഓഫീസർ കെ. സവിത ക്ലാസ്സെടുത്തു.
കെ.പി.എം.ടി.യു സംസ്ഥാന കോർഡിനേറ്റർ മനോജ് ചാലപ്പുറം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ ടി.ജെ ജോസഫ്, കെ. സുരേന്ദ്രൻ, വി.കെ. പ്രമോദ് കുമാർ, കെ. സുധ, എം. സുകുമാരി അജയഘോഷ്, എൻ.പി. ഷിജി 'കെ. അബ്ദുൾ കരിം എന്നിവർ പ്രസംഗിച്ചു.
ടി.സി. നിഷാദ് സ്വാഗതവും എം. അബുയാസർ നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികൾ :
പ്രസിഡണ്ട്
സുപ്രഭ എം
വൈസ് പ്രസിഡണ്ട്
ഫാഹിസ് വി
ഇബ്രാഹീം ഖലീൽ സി പി
ജനറൽ സെക്രട്ടറി
മുഹമ്മദ് അസ്‌ലം ബി എസ്
ജോ. സെക്രട്ടറി
സുനിൽകുമാർ കെ
ഫാത്തിമത്ത് സൗജാന
ട്രഷറർ
വിവേകാനന്ദ് എസ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ