സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം ഉത്തരവാദിത്തമില്ലാത്തത്; തുടര്‍ന്നാല്‍ കേസെടുക്കുമെന്ന് രാഹുല്‍ ഗാന്ധിയോട് സുപ്രീംകോടതി
സവര്‍ക്കര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി . സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കരുതെന്ന് ജസ്റ്റീസുമാരായ ദീപാങ്കര്‍ ദത്തയും മന്‍മോഹനുമടങ്ങിയ ഡിവിഷന്‍ ബെഞ്ച് രാഹുലിന് മുന്നറിയിപ്പ് നല്‍കി.
സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ നടത്തുന്നത് ഉത്തരവാദിത്തമില്ലാത്ത പരാമര്‍ശമാണ്. ഇതു തുടര്‍ന്നാല്‍ സ്വമേധയാ കേസെടുക്കും. രാഹുലിന്‍റെ മുത്തശ്ശി സവര്‍ക്കറെ പ്രശംസിച്ച് കത്തയച്ചത് അറിയുമോ എന്നും കോടതി ചോദിച്ചു. രാഹുലിനെതിരായ ലഖ്നൗ മജിസ്ട്രേറ്റ് കോടതിയുടെ സമന്‍സ് കോടതി സ്റ്റേ ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ