നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ യുഡിഎഫ് പ്രവേശനം ആഗ്രഹിക്കുന്ന പിവി അൻവറിന് മുൻപിൽ ഉപാധികൾ വയ്ക്കൊനൊരുങ്ങി കോൺഗ്രസ്. കോൺഗ്രസിനെ നിരന്തരം വിമർശിക്കുന്ന മമത ബാനർജിയുടെ പാര്‍ട്ടിയെ വേണ്ടെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാട്. അന്‍വറിന് യുഡിഎഫില്‍ എത്തണമെങ്കില്‍ തൃണമൂൽ വിട്ട് പുതിയ കേരള പാർട്ടിയുണ്ടാക്കി വരാമെന്നും അല്ലെങ്കില്‍ ആര്‍എംപിയെ പോലെ പുറത്ത് നിന്ന് യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ഫോര്‍മുല. ഉപാധികൾ അൻവർ അംഗീകരിച്ചാൽ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ അൻവറിന് മുൻപിൽ കോൺഗ്രസ് മൽസരിക്കുന്ന തവനൂർ അല്ലെങ്കിൽ പട്ടാമ്പി സീറ്റ് തുറന്നിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാളെയാണ് അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ