പാക് പൗരന്‍മാര്‍ക്ക് ഇന്ത്യവിടാനുള്ള സമയപരിധി ഇന്നവസാനിക്കും; ഭീകരര്‍ക്കായുള്ള തിരച്ചില്‍ 6–ാം ദിനത്തില്‍
ദീര്‍ഘകാല വീസയുള്ള ഹിന്ദുക്കളായ പാക് പൗരന്‍മാര്‍ക്ക് തുടരാം
മെഡിക്കല്‍ വീസയില്‍ വന്നവര്‍ക്ക് മടങ്ങാന്‍ ചൊവ്വാഴ്ചവരെ സമയം
വാഗാ അതിര്‍ത്തിയില്‍ തിരക്ക്
പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യവിടാന്‍ അനുവദിച്ച സമയപരിധി ഇന്നവസാനിക്കും. മെഡിക്കല്‍ വിസയൊഴികെയുള്ള എല്ലാ വീസകളും ഇന്നത്തോടെ അസാധുവാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. മെഡിക്കല്‍ വീസയില്‍ വന്നവര്‍ക്ക് മടങ്ങാന്‍ ചൊവ്വാഴ്ചവരെ സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം ദീര്‍ഘകാല വീസയുള്ള ഹിന്ദുക്കളായ പാക് പൗരന്‍മാര്‍ക്ക് ഇന്ത്യയില്‍ തുടരാമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ