ചെർക്കള:ലോക തൊഴിലാളി ദിനമായ മെയ് 1 ന് എല്ലാ വിഭാഗം മോട്ടോർ തൊഴിലാളികൾക്കും ചെർക്കള സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
പ്രഷർ,ഷുഗർ,ഇസിജി എന്നിവ സൗജന്യമായി പരിശോധിക്കും.ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാ തൊഴിലാളികൾക്കും സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ഡോക്ടർമാരുടേയും കൺഷൾട്ടേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
രാവിലെ 10 മണിമുതൽ 2മണിവരെയാണ് ക്യാമ്പ്.
തുടർ ചികിത്സ ആവശ്യമുള്ളവർക്ക് ഇളവുകൾ ക്യാമ്പിൽ പ്രഖ്യാപിക്കും.
മോട്ടോർ തൊഴിലാളികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ:മൊയ്തീൻ ജാസിലി അഭ്യർത്ഥിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ