വ്യാപക പ്രതിഷേധം; എമ്പുരാന്‍ സിനിമയിലെ സീനുകളില്‍ മാറ്റം വരുത്തും; വില്ലന്‍ കഥാത്രത്തിന്റെ പേര് മാറ്റും
തിരുവനന്തപുരം: മോഹന്‍ലാല്‍- പൃഥ്വിരാജ് സിനിമ എമ്പുരാന്‍ സിനിമക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ സിനിമയിലെ ചില ഭാഗങ്ങളില്‍ മാറ്റും വരുത്തും. ചില രംഗങ്ങള്‍ മാറ്റാനും ചില പരാമര്‍ങ്ങള്‍ മ്യൂട്ട് ചെയ്യാനുമാണ് ധാരണ. അതേസമയം, നിര്‍മാതാക്കള്‍ തന്നെയാണ് സിനിമയില്‍ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം. ചിത്രത്തില്‍ 17 ലേറെ ഭാഗങ്ങളില്‍ മാറ്റം വരും. കലാപത്തിന്റ കൂടുതല്‍ ദൃശ്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണ ദൃശ്യങ്ങള്‍ എന്നിവയിലും മാറ്റം വരും. വില്ലന്‍ കഥാപാത്രത്തിന്റ പേരും മാറും. എന്നാല്‍ ഇത് റീ സെന്‍സറിങ് അല്ല, മോഡിഫിക്കേഷന്‍ ആണെന്നാണ് വിവരം. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് അധികൃതരുടെ നീക്കം. തിങ്കളാഴ്ചയോടെ മാറ്റം പൂര്‍ത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദര്‍ശനം തുടരും. രണ്ട് ദിവസം കൊണ്ട് നൂറുകോടി നേടി കുതിക്കുന്നതിനിടെയാണ് എമ്പുരാനെതിരായ രാഷ്ട്രീയവിവാദം ശക്തമാകുന്നത്.
എമ്പുരാന്‍ സിനിമക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രവും നേതാക്കളും രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചെന്നുമാണ് ഓര്‍ഗനൈസറിലെ വിമര്‍ശനം. അതിനിടെ, സിനിമക്ക് രണ്ട് കട്ടാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചതെന്ന രേഖ പുറത്തുവന്നു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ കാര്യമായി ഇടപെട്ടില്ലെന്ന വിമര്‍ശനവും സംഘടനക്കുണ്ട്. ആര്‍എസ്എസ് എംപുരാനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. സിനിമ ഹിന്ദുവിരുദ്ധമെന്നാണ് ഓര്‍ഗനൈസറിലെ കുറ്റപ്പെടുത്തല്‍. ഇന്ത്യാവിരുദ്ധ സിനിമയാണെന്ന് വിമര്‍ശിക്കുന്ന ലേഖനത്തില്‍ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും കടന്നാക്രമിക്കുന്നു. എ ജയകുമാര്‍, ജെ നന്ദകുമാര്‍ അടക്കമുള്ള ആര്‍എസ്എസ് നേതാക്കളും പരസ്യമായി സിനിമയെ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ സിനിമക്കെതിരായ പ്രചാരണത്തിനില്ലന്നാണ് സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക നിലപാട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ