കാസർകോട് : കാസർകോട് ജില്ലയിലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സജീവ പ്രവർത്തകനും പണ്ഡിതനുമായ ഹംസ ഫൈസി ദേലംപാടിക്ക് ആയിരങ്ങളുടെ യാത്രാമൊഴി. ഹൃദയ
സംബന്ധമായ അസുഖത്തെ തുടർന്ന് മംഗലാപുരം ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെയാണ് ബുധനാഴ്ച ഉച്ചയോടെ അന്ത്യം സംഭവിച്ചത്. 52 വയസ്സായിരുന്നു. നിരവധി പണ്ഡിത സൗഹൃദ് വലയത്തിനുമയായ അദ്ദേഹത്തിന് വേണ്ടി ബെദിര യിലും ദേലംപാടിയിലുമായി നടന്ന മയ്യിത്ത് നമസ്കാരത്തിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു.
നായന്മാർമൂല, കൊല്ലമ്പാടി, കളനാട്, മൊഗ്രാൽ, മേൽപറമ്പ്, കൈതക്കാട്, ബല്ലാ കടപ്പുറം, ഉളിയത്തടുക്ക,ചെർക്കള എന്നിവിടങ്ങളിൽ സ്വദർ മുഅല്ലിമായും, തളങ്കര - പള്ളിക്കാൽ, റഹ്മത്ത് നഗർ, ചട്ടഞ്ചാൽ എന്നിവിടങ്ങളിൽ മുഅല്ലിമായും സേവനം ചെയ്തിരുന്നു. നിലവിൽ ബെദിര ഹയാത്തുൽ ഹുദ മദ്റസ സ്വദർ മുഅല്ലിമായ അദ്ദേഹം എസ്.കെ.എസ് എസ് എഫ് കാസർകോട് ജില്ല വൈസ് പ്രസിഡണ്ട്,നിരവധി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹിത്വം, എസ്.വൈ.എസ് പ്രാദേശിക ഭാരവാഹിത്വം എന്നിവ വഹിച്ചിരുന്നു. ഗാന രചയിതാവും സർഗലയ-മുസാബഖ വേദികളിലെ പ്രഗത്ഭ വിധികർത്താവുമായിരുന്നു.
റാബിയ (ഭാര്യ), മക്കൾ : യാസിർ,ഹാഷിർ , റാഹില, റാഫിദ, മരുമക്കൾ: സിയാദ് നെല്ലിയടുക്കം, ഇബ്രാഹിം ഫൈസി മാടന്നൂർ . നാൽപത് വർഷത്തിലധികം ദേലംപാടി ബദ്ർ ജുമാമസ്ജിദിൽ സേവനം ചെയ്ത മുഹമ്മദ് മുസ്ലിയാരുടെയും ഖദീജയുടെയും മകനാണ്. അഞ്ച് സഹോദരിമാരാണ് അദ്ദേഹത്തിന്. മയ്യിത്ത് വ്യാഴാഴ്ച രാവിലെ ദേലംപാടി ബദ്ർ ജുമാ മസ്ജിദിൽ കബറടക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ