ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേനൽ മഴ: സംസ്ഥാനത്ത് ഏറ്റവും കുറവ് കാസർകോട്ട്; വേനൽ മഴ കേരളത്തിൽ ഇത്തവണ 34 ശതമാനം കുറവ്



കാസർകോട് ∙ മാർച്ച് മുതൽ മേയ് വരെയുള്ള വേനൽ മഴ അവസാനിക്കുമ്പോൾ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് കാസർകോട് ജില്ലയിൽ. മഴ കൂടുതൽ ലഭിച്ച പ്രദേശങ്ങളുടെ പട്ടികയിൽ വടക്കൻ മലബാറിലെ മലയോര മേഖലകൾ പോലുമില്ല. മധ്യ – തെക്കൻ ജില്ലകളിൽ വേനൽ മഴ കഴിഞ്ഞ ദിവസങ്ങളിലും തകർത്തു പെയ്യുമ്പോൾ കാർമേഘങ്ങളുടെ താഴെ കനത്ത ചൂടിൽ വെന്തുരുകുകയായിരുന്നു വടക്കൻ മലബാർ. കാസർകോട് ശരാശരി 263.1 മില്ലിമീറ്റർ മഴ ലഭിച്ചിരുന്ന സ്ഥാനത്ത് ഈ വേനലിൽ ലഭിച്ചത് 76 മില്ലിമീറ്റർ മാത്രം. സാധാരണ ലഭിക്കേണ്ട മഴയുടെ 29 % മാത്രമാണ് ഇക്കുറി ലഭിച്ചത്. ഇപ്പോഴും ജില്ലയിലെ പല മേഖലകളിലും കുടിവെള്ള പ്രശ്നം തുടരുന്നുണ്ട്. കണ്ണൂർ ജില്ലയിൽ 117.2 മില്ലിമീറ്റർ മാത്രവുമാണു ലഭിച്ചത്. 


വേനൽ മഴ കേരളത്തിൽ ഇത്തവണ 34% കുറവ്


പത്തനംതിട്ടയിൽ മാത്രമാണ് വേനൽമഴ ഇത്തവണ സാധാരണ തോതിൽ ലഭിച്ചത്. 3 ജില്ലകളിൽ മഴയുടെ അളവ് 60 ശതമാനത്തിലേറെ കുറഞ്ഞു. സംസ്ഥാന തലത്തിൽ 359.1 മില്ലിമീറ്റർ മഴ ലഭിച്ചിരുന്ന സ്ഥാനത്ത് 236.4 മില്ലിമീറ്റർ മഴയാണു ലഭിച്ചത്. 34 % കുറവ്. പത്തനംതിട്ട ജില്ലയിൽ മഴയുടെ അളവിൽ 6 % വർധനയുണ്ട്. കാസർകോട് 71 %, മലപ്പുറം 61 %, കോഴിക്കോട് 60 %, കണ്ണൂർ 55 % , തൃശൂർ 55 % എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ മഴക്കുറവ്. 558.4 മില്ലിമീറ്റർ മഴ ലഭിച്ച പത്തനംതിട്ട ജില്ലയിലാണ് കൂടുതൽ, കോട്ടയത്ത് 343.7 മില്ലിമീറ്ററും.


ഈ മാസം 10 വര ശുദ്ധജല വിതരണം


കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ഈ മാസം 10 വരെ ശുദ്ധജലവിതരണം നടത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ കെ. ഇമ്പശേഖർ ഉത്തരവിട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് തനത് / വികസന ഫണ്ടിൽ നിന്ന് കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ  ശുദ്ധജല വിതരണത്തിന് കലക്ടർ അനുമതി നൽകിയത്. നേരത്തേ മേയ് 31 വരെയായിരുന്നു ശുദ്ധജല വിതരണത്തിന് അനുമതി നൽകിയിരുന്നത്."


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട,് തൊട്ടില്‍പ്പാലം, വട്ടിപ്പാറ, നലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പ്രതി നിലവില്‍ കണ്ണൂര്‍, ചൊക്ലി, പെരിങ്ങത്തൂര്‍, പടന്നക്കരയിലാണ് താമസം. ഈ മാസം മൂന്നിന് ആണ് കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചാശ്രമം നടന്നത്. പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട മോഷ്ടാവ് അവിടെ നിന്നു നായന്മാര്‍മൂല സ്‌കൂളിലെത്തി പൂട്ടു പൊളിച്ചു. അവിടെ നിന്നു 500രൂപ മാത്രമാണ് കിട്ടിയത്. ഒരു വീട്ടുവളപ്പില്‍ കയറി സിറ്റൗട്ടില്‍ വച്ചിരുന്ന മഴക്കോട്ട് മോഷ്ടിച്ചു. അതും ധരിച്ചാണ് ചെങ്കളയിലെ മരമില്ലില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. മില്ലിലെ ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ കൈക്കലാക്കി. അതിനുശേഷം വസ്ത്രങ്ങള്‍ ഊരിമാറ്റി മറ്റൊരു വസ്ത്രം ധരി...

മംഗളൂരു ബണ്ട്വാളിനടുത്ത് യുവാവിനെ വെട്ടിക്കൊന്നു

  മംഗളൂരു: ബണ്ട്വാളില്‍ യുവാവിനെ വെട്ടിക്കൊന്നു. പിക്കപ്പ് ഡ്രൈവറായ കോലത്ത്മജാലു സ്വദേശി റഹീമിനെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ വെട്ടിക്കൊന്നത്. റഹീമിന്റെ കൂടെയുണ്ടായിരുന്ന ഹനീഫ് എന്ന യുവാവിനും വേട്ടേറ്റിട്ടുണ്ട്. കൈയ്ക്ക് വെട്ടേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പ് വാനില്‍ നിന്ന് മണല്‍ ഇറക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. റഹീം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.