ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാസ്തികുണ്ടിലെ കോട്ട മഹമൂദ് നിര്യാതനായി

  മുളിയാർ: മാസ്തി കുണ്ടിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മഹമൂദ് കോട്ട (63 വയസ്സ് ) നിര്യാതനായി. പരേതരായ കോട്ട മുഹമ്മദ്,മറിയമ്മഎന്നിവരുടെ മകനാണ്. ആയിഷയാണ് ഭാര്യ. മക്കൾ: ഷാഹിന, സൗദ, സാക്കിറ, സാജിദ , മിസ്‌രിയ, മുസമ്മിൽ (മുസ്ലിം യൂത്ത് ലീഗ് മാസ്തിക്കുണ്ട് ശാഖാ സെക്രട്ടറി) മരുമക്കൾ :ലത്തീഫ് , ജമാൽ , ഹാരീസ്, സവാദ് ,റിയാസ്,  സഹോദരങ്ങൾ: അബ്ദുല്ലക്കുഞ്ഞി, മുത്തലിബ് , ആസിയ , നഫീസ , അബൂബക്കർ , ഉസ്മാൻ , ഫൗസിയ പരേതയായ ബീഫാത്തിമ. ഞായറാഴ്ച ഉച്ചയോടെ മാസ്തി കുണ്ട് മസ്ജിദിൽ ഖബറടക്കും.
ഈയിടെയുള്ള പോസ്റ്റുകൾ

കേരളത്തിൽ ഭരണം പിടിക്കും, അമിത് ഷായുടെ പ്രഖ്യാപനത്തെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ഭരണം പിടിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിലെത്താൻ ബിജെപി എല്ലാകുൽസിത മാർഗങ്ങളും സ്വീകരിക്കുമെന്നും അവർക്ക് ചെയ്യുന്ന ഓരോ വോട്ടും കേരളത്തനിമ നശിപ്പിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. അതേസമയം തൃശൂരിലെ വോട്ട് ചോര്‍ത്തല്‍ വിവാദത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ് സുനില്‍കുമാര്‍ രംഗത്തെത്തി.

എഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയില്‍ വിധി 29ന്

    കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയില്‍ വിധി 29ന്. നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുവാണ് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞിട്ടില്ല. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണവും മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് എസ്‌ഐടി അന്വേഷിച്ചില്ലെന്നും മൊഴികള്‍ അവഗണിച്ചതിലൂടെ അന്വേഷണം എസ്‌ഐടി അട്ടിമറിച്ചുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ഹര്‍ജി. അതേസമയം കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകരുതെന്നും തുടര്‍ അന്വേഷണ ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യാത്രയ...

കൂടുതൽ തെളിവുകൾ പുറത്ത്’ വാർത്താസമ്മേളനം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിൽ

  പത്തനംതിട്ട: കൂടുതൽ തെളിവുകൾ പുറത്തുവന്നതിനെ തുടർന്ന് വാർത്താസമ്മേളനം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിൽ. നേരത്തെ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനമാണ് റദ്ദാക്കിയത്. നേതാക്കൾ ഇടപെട്ടതിനെ തുടർന്നാണ് തത്കാലം മാധ്യമങ്ങളെ കാണേണ്ടതില്ല എന്ന് തീരുമാനിച്ചത്. തത്കാലം കാര്യങ്ങൾ വിശദീകരിക്കേണ്ടതില്ലെന്ന് പാർട്ടിയിൽ നിന്ന് നിർദ്ദേശം ലഭിച്ചതായാണ് വിവരം. നേരത്തെ രാഹുൽ തന്നെയാണ് മാധ്യമങ്ങളെ വിളിച്ച് വാർത്താസമ്മേളനത്തെ കുറിച്ച് വിവരം നൽകിയത്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലും യുവതിയും സംസാരിക്കുന്ന കൂടുതൽ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നേതാക്കൾ ഇടപെട്ട് വാർത്ത സമ്മേളനം റദ്ധാക്കിയത്.

ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു

  തിരുവനന്തപുരം: സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസസ്‌ ഉൾപ്പെടെയുള്ളവർക്കും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും. സെപ്‌തംബർ ഒന്നിന്‌ ലഭിക്കുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം പുതിയ ആനുകൂല്യം കിട്ടിതുടങ്ങും. ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർധനവുണ്ടാകും.

ടിക് ടോക് നിരോധനം നീക്കിയിട്ടില്ല’; പ്രചരിക്കുന്നത് തെറ്റായ വിവരമെന്ന് കേന്ദ്രം

  ടിക് ടോക് നിരോധനം നീക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ടിക് ടോക് നിരോധനം നീക്കി എന്ന തരത്തില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്നും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. ടിക് ടോക്കിന്റെ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ടിക് ടോക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ചില ഉപയോക്താക്കള്‍ക്ക് വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിഞ്ഞെങ്കിലും ലോഗിന്‍ ചെയ്യാനോ അപ്ലോഡ് ചെയ്യാനോ വിഡിയോകള്‍ കാണാനോ കഴിഞ്ഞില്ല. ടിക് ടോക് ആപ്പ് സ്റ്റോറുകളിലും ലഭ്യമായിരുന്നില്ല. 2020-ലെ ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലുകള്‍ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതിനെ തുടര്‍ന്നാണ് ടിക് ടോക് അടക്കം 

രാജി ആലോചനയില്‍ പോലുമില്ല; നിലപാട് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍

  എംഎല്‍എ സ്ഥാനം നിന്ന് രാ‍ജിവെക്കില്ലെന്ന്  രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടിക്കകത്ത് നിന്ന് കടുത്ത സമ്മര്‍ദം ഉയരവെയാണ് രാജിവെക്കില്ലെന്ന  നിലപാട് രാഹുല്‍  വ്യക്തമാക്കിയത്.  അതേ സമയം, നിയമസഭാ സമ്മേളനത്തിന് മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ  രാജി വേണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവെന്ന് സൂചന. സെപ്റ്റംബര്‍ 15നാണ് നിയമസഭ ചേരുന്നത്.