കുമ്പള : കുമ്പള ഗവർമെന്റ് ഹയർസെക്കൻഡറി സ്കൂളിന് സമീപം പഴകി ദ്രവിച്ച് തകർന്നുവീണുകൊണ്ടിരുന്ന രണ്ട് കെട്ടിടങ്ങൾ പി ഡബ്ലിയു ഡി അധികൃതരുടെ നിർദ്ദേശപ്രകാരം ഇന്ന് രാവിലെ പൊളിച്ചു നീക്കി. കുമ്പള സ്കൂളിനടുത്തുള്ള ഈ പഴകി ദ്രവിച്ച കെട്ടിടങ്ങൾ വിദ്യാർത്ഥികൾക്ക് ഭീഷണിയാവുന്നുവെന്ന് പിടിഎയും, അധ്യാപകരും, നാട്ടുകാരും, ലക്കി സ്റ്റാർ ക്ലബ് അംഗങ്ങളും കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ആവശ്യപ്പെട്ട് വരികയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായ പിഡബ്ല്യുഡി റസ്റ്റ് ഹൗസും,അനുബന്ധ കെട്ടിടവുമാണ് വിദ്യാർത്ഥികൾക്ക് ഭീഷണിയായിട്ടുണ്ടായിരുന്നത്.സ്കൂളിലേക്ക് നേരത്തെ എത്തുന്ന വിദ്യാർത്ഥികളും, ഇടവേളകളിൽ പുറത്തിറങ്ങുന്ന വിദ്യാർത്ഥികളൊക്കെ മൈതാനത്തിന് സമീപം ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന കെട്ടിടത്തിന ടുത്തേക്കാണ് പോകുന്നത്. ഇത് രക്ഷിതാക്കളിലും പിടിഎയിലും, അധ്യാപകരിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരുന്നത്. 50 വർഷത്തിലേറെ പഴക്കമുള്ളതാണ് ഇരു കെട്ടിടങ്ങൾ. പണ്ടുകാലത്ത് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വിശ്രമത്തിനൊരുക്കിയതാണ് ഈ കെട്ടിടങ്ങൾ. പിന്നീടത് പിഡബ്ല്യുഡി ഉപേക്ഷിക്കുകയായിരുന്നു. രണ്ടായിരത...