കര്‍ണാടക അങ്കോലയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം ഊർജിതം. കനത്ത മഴയും മണ്ണിടിച്ചില്‍ സാധ്യതയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്. നേവിയും എൻ.ഡി.ആർ.എഫും സംയുക്തമായാണ് പരിശോധന. റഡാർ ഉപയോഗിച്ചുള്ള പരിശോധന ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.
അര്‍ജുന്‍റെ ലോറി അടക്കം അഞ്ച് വാഹനങ്ങള്‍ ഇപ്പോഴും മണ്ണിനടിയില്‍ തന്നെയാണെന്നാണ് നിഗമനം. അവസാനം ജി പി എസ് ലോക്കേഷൻ ലഭിച്ചയിടത്തെ മണ്ണു നീക്കിയാണ് ഇപ്പോഴത്തെ പരിശോധന. എന്നാൽ മണ്ണിടിച്ചിലും കനത്ത മഴയും രക്ഷാപ്രവർത്തനം ഇടയ്ക്കിടെ തടസപ്പെടുത്തുന്നുണ്ട്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ലോറി സമീപത്തെ ഗംഗാവലി പുഴയിലേക്ക് പോയിട്ടുണ്ടോയെന്ന ആശങ്കയുണ്ടായിരുന്നു . എന്നാൽ പരിശോധനയിൽ അതു നീങ്ങി. കാസര്‍കോട് നിന്ന് മോട്ടോര്‍വാഹനവകുപ്പിന്റ നാല് ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ ഇവരും പങ്കാളികളാകും ലോറി ഉടമ മുക്കം സ്വദേശി മനാഫും അര്‍ജുന്റെ ബന്ധുവും അപകടം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ