ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ആലൂരിലെ അഷ്റഫ് നിര്യാതനായി

മുളിയാർ: ആലൂരിലെ അഷ്‌റഫ് (45 വയസ്സ്) നിര്യാതനായി.പരേതരായ അഹമ്മദ്, ആസ്യമ്മ എന്നിവരുടെ മകനാണ്. ആയിഷയാണ് ഭാര്യ. മക്കൾ:തസ്ലീമ,തബ്ഷീറ.മരുമക്കൾ: റഫീഖ് ചെർക്കള, നാസർ പടുവടുക്കം. സഹോദരങ്ങൾ: മഹമ്മദ് കുഞ്ഞി, റുഖ്യ, അബ്ദുൾ റഹ്മാൻ (വീക്ഷണം ദിനപത്രം ജില്ലാ ലേഖകൻ) ജമീല, സഫിയ, ഖാലിദ്.ഞായറാഴ്ച ഉച്ചയോടെ ബാവിക്കര ജുമാ മസ്ജിദിൽ ഖബറടക്കും.

‘ഞങ്ങളുടെ പെണ്‍കുട്ടികളെ പുരുഷ പൊലീസ് ആക്രമിച്ചാല്‍ കൈയും കെട്ടി നോക്കിനില്‍ക്കില്ല’;പരാതിയുമായി മുന്നോട്ടെന്ന് കോണ്‍ഗ്രസ്

  മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് പൊലീസിനെതിരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഡിജിപിക്ക് പരാതി നല്‍കി. ഇന്നലെയാണ് കൊച്ചിയില്‍ മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം നടന്നത്. കെഎസ്‌യു പ്രവര്‍ത്തക മിവ ജോളിയെ പൊലീസ് ബലമായി കോളറില്‍ പിടിച്ച് പ്രതിഷേധസ്ഥലത്തുനിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പരാതിയുമായി മുന്നോട്ടുപോകുന്നത്. കെഎസ്‌യു പ്രവര്‍ത്തകയെ പൊലീസ് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഇതിന് നടപടി സ്വീകരിച്ചേ മതിയാകൂ. നടപടി ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സമരം ചെയ്തിട്ടുണ്ട്. ഇനിയും നടപടിയില്ലെങ്കില്‍ തങ്ങള്‍ മറ്റ് വഴികള്‍ ആലോചിക്കും. ഞങ്ങളുടെ പെണ്‍കുട്ടികള്‍ സമരത്തിനിറങ്ങിയാല്‍ പുരുഷ പൊലീസ് ആക്രമിക്കുമെന്ന് വന്നാല്‍ അത് കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രവര്‍ത്തകരായ ആണ്‍കുട്ടികളെ പിടിച്ചുമാറ്റാന...

'നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതലൊന്നും ഞാൻ പറയേണ്ടല്ലോ' കർണാടക സുരക്ഷിതമാകാൻ ബിജെപി ഭരണം തുടരണം; അമിത് ഷാ

  കേരളം സുരക്ഷിതമല്ലെന്ന് പരോക്ഷമായി പരാമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കര്‍ണാടക സുരക്ഷിതമായി തുടരാന്‍ ബിജെപി ഭരണം തുടരണമെന്ന് പറയുന്നതിനിടെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം. 1,700 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെ വിട്ട കോണ്‍ഗ്രസിന് കര്‍ണാടകയെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് പുത്തൂരില്‍ നടന്ന പൊതുപരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ‘1,700 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് തുറന്നുവിട്ടപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദി പിഎഫ്ഐയെ നിരോധിച്ച് അത് പൂര്‍ണ്ണമായി അടച്ചുപൂട്ടി. രാജ്യവിരുദ്ധ ഘടകങ്ങള്‍ക്ക് ശക്തിപകരുകയാണ് കോണ്‍ഗ്രസ്. അവര്‍ക്ക് കര്‍ണാടകയെ സംരക്ഷിക്കാന്‍ സാധിക്കില്ല. നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ടെന്ന് പറഞ്ഞ അമിത് ഷാ, താന്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

നായൻമാർമൂല ഫ്രണ്ട്‌സ് പ്രീമിയർ ലീഗ് 2023 ടീം തൗസഫി ചാമ്പ്യൻമാർ

 നായൻമാർമൂല ഫ്രണ്ട്‌സ് പ്രീമിയർ ലീഗ് 2023ൽ ടീം തൗസഫിയുടെ Aയും Bയും ചാമ്പ്യൻമാരായി. 3 ദിവസങ്ങളിൽ ആയി നടന്ന ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ശക്തരായ റോയൽ ബാഷർസ് ടീമിനെ തൗസഫിയുടെ ക്യാപ്റ്റൻ ഹാരിസ് എൻ എമ്മിന്റെ മാസ്മരികമായ പ്രകടനത്തിന്റെയും തന്ത്രപരമായ നീക്കത്തിന്റെയും ഒടുവിൽ സൂപ്പർ ഓവറിൽ പരാജയപ്പെടുത്തിയിട്ടാണ് ടീം തൗസഫി കപ്പിൽ മുത്തമിട്ടത്. ബി ടീമുകളുടെ മത്സരത്തിൽ മാസ്ടോൺ സ്ട്രൈക്കർസിനെ പരാജയപ്പെടുത്തി കൊണ്ട് ടീം തൗസഫി കപ്പിൽ മുത്തമിട്ടത് ടീം ഓണർസ് ആയ പിബി തൗസീഫിനും പിബി ഷഫീഖിനും ടീമഗംങ്ങൾക്കും ഇരട്ടി മധുരമായി. വിജയികൾക്കുള്ള ട്രോഫി ടൂർണമെന്റ് ചെയർമാൻ പിബി അച്ചു നൽകി. ക്രോയേഷ്യയിൽ വെച്ച് നടക്കുന്ന വേൾഡ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലേക്ക് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ കിട്ടിയ നാടിന്റെ അഭിമാനങ്ങളായ യാസർ ഓറഞ്ച്, ശിഹാബ് നായൻമാർമൂല, നാസർ ബേക്കറി, തുടങ്ങിയവരെ ആദരിച്ചു.

കോഴിക്കോട് താമരശ്ശേരിയിൽ സ്കൂട്ടറിലിടിച്ച് ടിപ്പറിനടിയിലേക്ക് വീണ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  കോഴിക്കോട് താമരശ്ശേരി കൂടത്തായി മുടൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. സ്‌കൂട്ടറിലിടിച്ച് ടിപ്പറിനടിയിലേക്ക് വീണ ബൈക്ക് യാത്രക്കാരനാണ് ജീവന്‌‍ നഷ്ടമായത്. മലപ്പുറം അരിക്കോട് സ്വദേശി കെ.വി നിവേദ് (21) ആണ് മരിച്ചത്.മുടൂർ വളവിൽ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.

ഹജ്ജ് അപേക്ഷ സ്വീകരിച്ചു തുടങ്ങി;അപേക്ഷാ ഫീസില്ല; നടപടിക്രമങ്ങൾ ഇങ്ങനെ

  ന്യൂഡല്‍ഹി: ഈ വർഷം രാജ്യത്ത് നിന്ന് ഹജ്ജിന് പോകുന്നവർക്കായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. അപേക്ഷ എങ്ങനെ നല്‍കണം? എത്രയാണ് അപേക്ഷ ഫീസ്, എന്താണ് മറ്റ് നടപടിക്രമങ്ങൾ എന്ന് നോക്കാം. ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് അപേക്ഷ ഫോമുകള്‍ ഇത്തവണ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും മുംബൈയിലെ ബാക്ല ഇന്റര്‍നാഷണല്‍ ട്രാവല്‍സിന്റെ മാനേജരായ മോവാസ് ബാക്ല മറുപടി നൽകുന്നു തീര്‍ത്ഥാടകര്‍ക്ക് സന്തോഷവാര്‍ത്ത ഇത്തവണ ഹജ്ജ് അപേക്ഷകള്‍ സൗജന്യമായി നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബാക്ല പറയുന്നു. കഴിഞ്ഞ വര്‍ഷം ഓരോ അപേക്ഷയ്ക്കും 400 രൂപ വീതമാണ് ഈടാക്കിയിരുന്നത്. കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കൊറോണ വ്യാപനം കണക്കിലെടുത്ത് ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും. ഭിന...

അമ്മയുമായി പിണങ്ങി സമീപത്തെ പുരയിടത്തിൽ ഒളിച്ചിരുന്നു; വിശപ്പ് സഹിക്കാനാവാതെ വിദ്യാര്‍ത്ഥി തിരിച്ചെത്തി

  ആലപ്പുഴ: അമ്മയുമായി പിണങ്ങി സമീപത്തെ പുരയിടത്തിൽ ഒളിച്ചിരുന്ന പതിന്നാലുകാരൻ വിശപ്പ് സഹിക്കാനാവാതെ തിരിച്ചെത്തി. വിദ്യാര്‍ത്ഥിക്ക് വിശപ്പ് സഹിക്കാനാവാതെ വന്നതോടെ തിരിച്ചെത്തുകയായിരുന്നു. മണിക്കൂറുകളോളം നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തിയിലാക്കി. രാവിലെ ആറ് മണിയോടെ പുറത്തേക്കു പോയ വിദ്യാർഥി മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെയാണ് വീട്ടുകാർക്ക് പരിഭ്രമമായത്. ഹരിപ്പാട് പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും നാട്ടുകാരും അന്വേഷണം തുടങ്ങി. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പൊലീസ് അന്വേഷണം നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും വിദ്യാർഥിയെക്കുറിച്ച് വിവരം ലഭിച്ചില്ല. സമൂഹമാധ്യമങ്ങൾ വഴിയും വിദ്യാർഥിയെ കണ്ടെത്താൻ ശ്രമിച്ചു. ഇതിനിടെ വീടിനു സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ചിരുന്ന വിദ്യാർത്ഥി വിശപ്പ് സഹിക്കാനാവാതെ ഉച്ചയോടെ തിരികെ വീട്ടിലെത്തുകയായിരുന്നു. ഹരിപ്പാട് പൊലീസ് കോടതിയിൽ ഹാജരാക്കിയ വിദ്യാർഥിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു.