ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിൽനിന്ന് യുവജനങ്ങൾ പിന്തിരിയണം: മോചന ജ്വാല തെളിയിച്ച് കേരള കോൺഗ്രസ് (എം)

കാസറഗോഡ്: കേരള കോൺഗ്രസ് എം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിൽ വച്ച് മയക്കു മരുന്നിനെതിരെ മോചന ജ്വാല തെളിയിച്ചു, ലഹരി വസ്തുക്കൾ ഉപയോഗത്തിനെതിരെയുള്ള പ്രതിജ്ഞയും എടുത്തു.കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം തിരി തെളിയിച്ചുകൊണ്ട് മോചന ജ്വാല ഉദ്ഘാടനം ചെയ്തു. കേരളത്തിലെ യുവജനങ്ങൾ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്നും പിന്തിരിയണമെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മയക്കുമരുന്ന് നിർമ്മാർജ്ജനത്തിനെതിരെ നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ അധ്യക്ഷൻ ആയിരുന്നു. ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി ചാക്കോ തെന്നിപ്ലാക്കൽ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് ജോയി മൈക്കിൾ, ജില്ലാ സെക്രട്ടറി ബിജു തുളിശ്ശേരി ജില്ലാ ഐടി സെക്രട്ടറി അഭിലാഷ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ , മാത്യു കാഞ്ഞിരത്തിങ്കൽ, രാജേഷ് സി ആർ,യൂസഫ് ടി പി, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജോസ് ചെന്നക്കാട്ട് കുന്നേൽ, ബാബു നെടിയകാല,ചാക്കോ ആനക്കല്ലിൽ, മണ്ഡലം പ്രസിഡന്റ് മാരായ ടോമി മണ...

നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

    പന്തളം: സിനിമ-ടെലിവിഷന്‍ താരവും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. ആശ (38) നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീടിന്റെ ഒന്നാം നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം നടന്നത് എന്നാണ് പോലീസിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും പോലീസ് വ്യക്തമാക്കുന്നു. പുതിയ വീടുവെച്ച ഉല്ലാസും കുടുംബവരും അടുത്തിടെയാണ് അവിടേക്ക് താമസം മാറിയത്. സംഭവത്തെ കുറിച്ച് പ്രാഥമികമായ റിപ്പോർട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. പോലീസ് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ്. കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ ഉല്ല...

കമൽഹാസൻ ഡിഎംകെ കോൺഗ്രസ് സഖ്യത്തിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഭാരത് ജോഡോ യാത്രയിൽ

ചെന്നൈ: രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ അണിചേരാനൊരുങ്ങുന്ന നടനും മക്കൾ നീതി മയ്യം (എംഎൻഎം) പാർട്ടി അധ്യക്ഷനുമായ കമൽഹാസൻ 24നു ഡിഎംകെ – കോൺഗ്രസ് സഖ്യത്തിൽ ചേർന്നേക്കും. ഔദ്യോഗിക പ്രഖ്യാപനം ഡൽഹിയിൽ ഭാരത് ജോ‍ഡോ യാത്രയിൽ പങ്കെടുക്കുന്നതിനൊപ്പം ഉണ്ടാകുമെന്നാണു സൂചന. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ഡിഎംകെയോട് അടുക്കാൻ ശ്രമിച്ചെങ്കിലും സീറ്റ് തർക്കം മൂലം ധാരണയിലെത്താനായിരുന്നില്ല. കോൺഗ്രസും താൽപര്യം കാട്ടാതിരുന്നതോടെ ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും ഒരാളെപ്പോലും ജയിപ്പിക്കാനായില്ല. നടന്റെ ഏകാധിപത്യ മനോഭാവമാണു പാർട്ടിയുടെ ദുരവസ്ഥയ്ക്ക് കാരണമെന്നു കുറ്റപ്പെടുത്തി പ്രധാന നേതാക്കളും ജനപ്രിയ മുഖങ്ങളും പലപ്പോഴായി പാർട്ടി വിടുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച 2.52% വോട്ടുകളുടെ കണക്കുമായി എങ്ങോട്ടു പോകണമെന്നറിയാതെ നിൽക്കുമ്പോഴാണു ഭാരത് ജോഡോ യാത്രയിൽ പങ്കു ചേരാനുള്ള രാഹുലിന്റെ ക്ഷണമെത്തുന്നതും കമൽ സമ്മതമറിയിക്കുന്നതും. 

നാളെ മുതൽ 5ജി സേവനം കേരളത്തിലും.

 തിരുവനന്തപുരം∙ കേരളത്തിൽ നാളെ മുതൽ 5ജി സേവനത്തിനു തുടക്കം. കൊച്ചി നഗരത്തിൽ റിലയൻസ് ജിയോയാണ് 5ജി സേവനം നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സേവനം ഉദ്ഘാടനം ചെയ്യും. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുക. ഡിസംബർ അവസാനത്തോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ ഒന്നിന് 5ജി സേവനങ്ങൾ ആരംഭിച്ചതു മുതൽ ടെലികോം ഓപ്പറേറ്റർമാർ ഇന്ത്യയിലെ 50 നഗരങ്ങളിൽ കവറേജ് വിപുലീകരിച്ചിട്ടുണ്ട്. വോഡഫോൺ ഐഡിയ (വിഐ), ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള മറ്റു ടെലികോം ഓപ്പറേറ്റർമാർ അവരുടെ 5ജി സേവനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

മാനഹാനി ഭയന്ന് ഉപേക്ഷിച്ച കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി

 തിരുവനന്തപുരം: മാനഹാനി ഭയന്ന് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ മാതാപിതാക്കള്‍ക്കു കൈമാറി. മാതാപിതാക്കളുടെ അപേക്ഷ കണക്കിലെടുത്താണു കുഞ്ഞിനെ കൈമാറിയത്. ഡിഎന്‍എ പരിശോധന ഉൾപ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കി. മനോരമ ന്യൂസാണു കുഞ്ഞിനെ തിരികെ കിട്ടാനുളള മാതാപിതാക്കളുടെ ശ്രമങ്ങള്‍ക്കു കൂടെ നിന്നത്. വിവാഹത്തിനു മുൻപു ഗര്‍ഭം ധരിച്ചുണ്ടായ കുഞ്ഞിനെ സദാചാരഭീതിയിൽ മാതാപിതാക്കൾ ഉപേക്ഷിക്കുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്നു കുഞ്ഞ്. വിവാഹം നടക്കുമ്പോൾ യുവതി 8 മാസം ഗർഭിണിയായിരുന്നു. പിന്നീട് ഇരുവരും തിരുവനന്തപുരത്ത് വാടക വീടെടുത്തു താമസമാക്കി. മേയിൽ പ്രസവിച്ചു. ജൂലൈ 17ന് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു. പിന്നീടു കടുത്ത മാനസികസമ്മർദം അനുഭവിച്ച ദമ്പതികൾ കുഞ്ഞിനെ വീണ്ടെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ലോകകപ്പ് ആവേശം അതിരുവിട്ടു; മൂന്ന് പേര്‍ക്ക് വെട്ടേറ്റു, ഒരാൾ ഗുരുതരാവസ്ഥയിൽ

 കണ്ണൂര്‍: ലോകകപ്പ് ആവേശം അതിരുവിട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം. കണ്ണൂര്‍ പള്ളിയാന്‍മൂലയിലാണ് ഫുട്ബോള്‍ ആഹ്ളാദ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായത്. വിജയാഘോഷത്തിനിടെ തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസുകാര്‍ക്ക് മര്‍ദനമേറ്റു. കൊച്ചി കലൂരില്‍ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു. കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. അനുരാഗ്, ആദര്‍ശ്, അലക്സ് ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ ആറുപേരെ കസ്റ്റഡിയില്‍ എടുത്തു. പരിക്കേറ്റ മൂന്നുപേരും രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെ അര്‍ജന്റീനയുടെ വിജയത്തെ തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. തിരുവനന്തപുരം പൊഴിയൂരില്‍ എസ്‌ഐ സജികുമാറിനാണ് മര്‍ദനമേറ്റത്. കൊച്ചിയില്...

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് ജയം

 ദോഹ ∙ കാൽപ്പന്തുകളിയിലെ ഇന്ദ്രജാലക്കാരൻ ലയണൽ മെസ്സിയുടെ ഐതിഹാസിക ഫുട്ബോൾ കരിയറിന് പൂർണത നൽകാൻ ഒരു വിശ്വകിരീടമെന്ന സ്വപ്നം ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീന സാക്ഷാത്കരിച്ചു; രാജകീയമായിത്തന്നെ! ഓരോ ഇഞ്ചിലും ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം തൊട്ടത്. ഷൂട്ടൗട്ടിൽ 4–2നാണ് അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം. ഫ്രഞ്ച് താരം കിങ്സ്‌ലി കോമന്റെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയൻ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി. കഴിഞ്ഞ വർഷം കോപ്പ അമേരിക്ക ട്രോഫി നേടി 28 വർഷത്തെ കിരീടമില്ലായ്മ അവസാനിപ്പിച്ച അർജന്റീന, ഒരു വ...